Connect with us

News

‘എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം വിളിച്ചുവരുത്തുന്നത്’ ; രോഷത്തോടെ കിമ്മിന്റെ സഹോദരി

‘തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള്‍ നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല

Published

on

പാങ് യോങ്: ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തരകൊറിയയില്‍ നടക്കാനിരിക്കുന്ന വന്‍ സൈനിക പരേഡിനെക്കുറിച്ചുള്ള വിവരങ്ങളില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചതിലാണ് കിം യോ ജോങ് രോഷം പൂണ്ടത്.

‘തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള്‍ നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല. വടക്കന്‍ ഭാഗത്ത് എന്നാണ് സംഭവിക്കുന്നതെന്നറിയാന്‍ എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം വിളിച്ചുവരുത്തുന്നത്,’ കിം യോ ജോങ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനു പിന്നാലെയാണ് വന്‍ സൈനിക പരേഡ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അടിയന്തര കോണ്‍ഗ്രസ് യോഗം ഉത്തരകൊറിയയില്‍ ചേരുന്നത്.

ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

അടിയന്തിര ഘട്ടങ്ങളില്‍ മാത്രം വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഗ്രസ് യോഗം ഇത്തവണ വിളിച്ചത് രാജ്യത്തിന്റെ ഗുരുരതാവസ്ഥ വ്യക്തമാക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെയും ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനും ജനങ്ങളുടെ വിശ്വാസ്യത ചോര്‍ന്നു പോവാതിരിക്കാനുമാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending