Connect with us

kerala

ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം

ശംഖുമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും

Published

on

തിരുവനന്തപുരം : ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം. ശംഖുമുഖത്ത് നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കും. യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഐശ്വര്യ കേരള യാത്ര തുടക്കമിട്ടിരിക്കുന്നത്. കാസര്‍ഗോട്ടെ കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

കേരളം നേരിടുന്ന പ്രതിസന്ധികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ പരിഹരിക്കുമെന്നതിനുള്ള പദ്ധതി രൂപരേഖ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ യാതയ്ക്ക് കഴിഞ്ഞു. സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും അക്കമിട്ട് നിരത്തിയായിരുന്നു യാത്ര. ശംഖുമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ മുന്‍ നിര നേതാക്കള്‍ എല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയിലെ വര്‍ഗീയ പ്രചാരണം: വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്.

Published

on

വടകരയില്‍ സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം തുടരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ അളവില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്പര്‍ദ്ധയുണ്ടാക്കുന്നതിനാലും ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Continue Reading

kerala

ബി.ജെ.പി നേതാവ് ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമെന്ന് കങ്കണ; സംസാരത്തിനിടെ ആളുമാറി വെട്ടിലായി നടി

ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്.

Published

on

പാര്‍ട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് പുലിവാലു പിടിച്ച് ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെ വിമര്‍ശിക്കവെയാണ് കങ്കണക്ക് ആളുമാറിയത്. ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്.

തേജസ്വി സൂര്യ ഗുണ്ടായിസവുമായി നടക്കുന്നയാളും മത്സ്യം കഴിക്കുന്ന വ്യക്തിയുമാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയായി ആരാണ് ആ സ്ത്രീ എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ബംഗളൂര്‍ സൗത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട് തേജസ്വി സൂര്യ.

മാണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തേജസ്വി സൂര്യ ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമാണെന്ന് കങ്കണ ആരോപിച്ചത്. നവരാത്രി ദിനത്തില്‍ മത്സ്യം കഴിച്ച ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ ബി.ജെ.പി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വിഡിയോ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് തേജസ്വി യാദവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

തലതെറിച്ച രാജകുമാരന്‍മാരുള്ള പാര്‍ട്ടിയുണ്ട് ഇവിടെ. അതിലൊരാളായ രാഹുല്‍ ഗാന്ധി ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിക്കാന്‍ നടക്കുകയാണ്. മറ്റൊരാളായ തേജസ്വി സൂര്യ ഗുണ്ടായിസം കാണിച്ചു നടക്കുകയും മത്സ്യം കഴിക്കുകയും ചെയ്യുകയാണ്. അഖിലേഷ് യാദവാകട്ടെ, വിചിത്രമായ പ്രസ്താവനകള്‍ നടത്തുന്നു.”-എന്നാണ് കങ്കണ പറഞ്ഞത്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി.

 

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending