തിരുവനന്തപുരം : ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം. ശംഖുമുഖത്ത് നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കും. യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഐശ്വര്യ കേരള യാത്ര തുടക്കമിട്ടിരിക്കുന്നത്. കാസര്‍ഗോട്ടെ കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

കേരളം നേരിടുന്ന പ്രതിസന്ധികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ പരിഹരിക്കുമെന്നതിനുള്ള പദ്ധതി രൂപരേഖ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ യാതയ്ക്ക് കഴിഞ്ഞു. സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും അക്കമിട്ട് നിരത്തിയായിരുന്നു യാത്ര. ശംഖുമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ മുന്‍ നിര നേതാക്കള്‍ എല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും.