Connect with us

kerala

ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയെ പുറത്താക്കി

Published

on

പാര്‍ട്ടി അറിഞ്ഞല്ല എന്ന കാരണം പറഞ്ഞു ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയെ പുറത്താക്കി .
പി കെ ശ്രീവത്സാ കുമാര്‍ നെയാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് .

ഇയാള്‍ ഒന്നാം പിണറയി സര്‍ക്കാരിന്റെ കാലത്തു കടകം പള്ളി സുരേദ്രന്റെ പ്രൈവറ്റ് സെകട്ടറിയായിരുന്നു .ചട്ടങ്ങള്‍ മറികടന്നു മറ്റൊരു വകുപ്പില്‍ ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ഇയാളെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

അന്തിമവാദം കേൾക്കൽ ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്

Published

on

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹരജിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് നിശ്ചയിച്ചിരുന്നു.

പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. 6 വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ 3 പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി .

അപ്പീല്‍ നല്‍കിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.

Continue Reading

kerala

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു

Published

on

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ കൈമാറുക.

നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

‘വടകരയില്‍ വര്‍ഗീയത കളിച്ചത് സിപിഎം’: എം.കെ മുനീര്‍

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു

Published

on

വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് യു.ഡി.എഫ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending