Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3546, എറണാകുളം 2456, കോഴിക്കോട് 2296, തൃശൂര്‍ 2221, പാലക്കാട് 1305, കൊല്ലം 1631, കോട്ടയം 1158, ആലപ്പുഴ 1215, കണ്ണൂര്‍ 990, തിരുവനന്തപുരം 948, വയനാട് 704, പത്തനംതിട്ട 670, കാസര്‍ഗോഡ് 518, ഇടുക്കി 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പാലക്കാട് 17, കാസര്‍ഗോഡ് 14, വയനാട് 12, കോട്ടയം 7, കൊല്ലം, ആലപ്പുഴ, കോഴിക്കോട് 6 വീതം, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, മലപ്പുറം 4 വീതം, പത്തനംതിട്ട 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 861, കൊല്ലം 1365, പത്തനംതിട്ട 510, ആലപ്പുഴ 1291, കോട്ടയം 863, ഇടുക്കി 352, എറണാകുളം 2196, തൃശൂര്‍ 2694, പാലക്കാട് 1480, മലപ്പുറം 2762, കോഴിക്കോട് 2472, വയനാട് 480, കണ്ണൂര്‍ 970, കാസര്‍ഗോഡ് 197 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,96,184 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,82,290 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,750 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസി

ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ.

Published

on

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ. സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസിയുടെ മറുപടി ചോദ്യം.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. വിസി മോഹന്‍ കുന്നുമ്മലിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

kerala

വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

Published

on

വയനാട് ജില്ലയില്‍ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകീട്ടാണ് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

പനിയെ തുടര്‍ന്ന് ചീരാല്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

കൂടുതല്‍ പേര്‍ ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും പോളിങ് ബൂത്തുകള്‍ക്ക് പുറത്ത് നീണ്ട നിരകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാന്‍ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിങ് സ്റ്റേഷനും പരമാവധി 1100 വോട്ടര്‍മാരെ മാത്രമായിപരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Continue Reading

Trending