Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,92,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,368 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 854 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 80,262 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,002 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 353 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,488 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1056, കൊല്ലം 541, പത്തനംതിട്ട 520, ആലപ്പുഴ 443, കോട്ടയം 605, ഇടുക്കി 540, എറണാകുളം 2005, തൃശൂര്‍ 1247, പാലക്കാട് 595, മലപ്പുറം 754, കോഴിക്കോട് 1141, വയനാട് 397, കണ്ണൂര്‍ 566, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 80,262 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,60,781 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

Trending