gulf
സഊദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരണപ്പെട്ടു
കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ സിദ്ധീഖ് എന്ന കുഞ്ഞിമോന് ( 43) ആണ് മരിച്ചത്

അഷ്റഫ് ആളത്ത്
ദമ്മാം: സഊദിയിലെ ദമ്മാമിനടുത്തുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരണപ്പെട്ടു.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ സിദ്ധീഖ് എന്ന കുഞ്ഞിമോന് ( 43) ആണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ ദമ്മാം- അല്‍ ഹസ റോഡില്‍ വെച്ചായിരുന്നു അത്യാഹിതം.
രാവിലെ ജോലിക്കാരുമായി പോകുകയായിരുന്ന സിദ്ധീഖിന്റെ പിക്കപ്പ് വാനിന് പിന്നില്‍ മറ്റൊരു വാഹനം വാഹനം വന്നു തട്ടി.
ഇത് പരിശോധിക്കാന്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തെ അടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന മറ്റൊരു വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
സിദ്ധീഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവര്ത്തകന് ഷാജി വയനാട് അറിയിച്ചു.
കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയാണ് പിതാവ്.മാതാവ്: മറിയം. ഭാര്യ: മുബീന. മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്. സഹോദരങ്ങള്‍: കുഞ്ഞിമോയ്ദീന്, പാത്തൈ, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്.സര്‍ജില.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala6 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala23 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala3 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു
-
kerala2 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍