kerala
കെ റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി
വരുന്ന ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സര്‍വേ നിയമ അടിസ്ഥാനത്തിലല്ലാതെ കല്ലുകള്‍ ഇടരുതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന കെറെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ സര്‍വേയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം കല്ലുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.
കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ക്കെതിരെ വിലക്കുമായി കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവാണിറക്കിയത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകള്‍ നിയമ വിരുദ്ധമാണെന്നും കല്ലുകള്‍ എടുത്ത് മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുെമെന്നും കോടതി ചോദിച്ചു. കേരള റെയില്‍ ഡെവലപ്പ്മെന്റ കോര്പ്പറഷേന് സംഭവത്തിന് വ്യക്തതത വരുത്തണമെന്നും കോടതി പറഞ്ഞു. നിലവിലുള്ള വിവാദങ്ങള്‍ക്ക് കാരണം വലിയ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുകൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിയതാണെന്ന് ഹൈക്കോടതി പറഞ്ഞു. കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വരുന്ന ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സര്‍വേ നിയമ അടിസ്ഥാനത്തിലല്ലാതെ കല്ലുകള്‍ ഇടരുതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന കെറെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇത്രയും വലിയ പദ്ധതിയായ കെറെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞാണെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആവര്‍ത്തിച്ചു. കെ റെയില്‍ പദ്ധതിയുടെ സര്‍വേയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം കല്ലുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.
kerala
ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.
പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന് പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.
അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
world24 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

