kerala
ദാറുല്‍ഹുദാ മിഅ്്റാജ്; 176 പണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കും
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര് വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് രാവിലെ മുതല്‍ ദാറുല്‍ഹുദാ ശില്പികളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണം നടക്കും. ഉച്ചക്ക് ശേഷം 3.15 ന് മമ്പുറം മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. വൈകീട്ട് 4.45 ന് സമ്മേളന നഗരിയില്‍ ട്രഷറര്‍ കെ.എം സൈദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. രാത്രി 7.15 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് ചെയര്മാന് എം. അബ്ദുറഹ്മാന് വിശിഷ്ടാതിഥിയാകും. വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അധ്യക്ഷനാകും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 9.30 ന് ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്തിന് എ.ടി ഇബ്രാഹീം ഫൈസി തരിശ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.10.15 ന് വാഴ്സിറ്റി ഓഡിറ്റോറിയത്തില്‍ ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി ഉദ്ബോധനവും പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും. അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
അസര്‍ നമസ്കാരാനന്തരം നടക്കുന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃതം നല്‍കും. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാകും. വൈകീട്ട് 7.15 ന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പണ്ഡിതര്‍ക്കുള്ള ബിരുദദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണം നടത്തും. തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ വിശിഷ്ടാതിഥിയാകും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, എം.പി മുസ്തഫല്‍ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ പ്രസംഗിക്കും. സമസ്ത വൈ.പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്, സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്,
ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, കാടേരി മുഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.പി മുഹമ്മദ് കുട്ടി പങ്കെടുക്കും. ദാറുല്‍ഹുദാ യു.ജി സ്ഥാപനങ്ങളുടെ മേധാവികളും ഭാരവാഹികളും പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും. നിരവധി സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും.
kerala
തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍
തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍ പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
-
kerala13 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala15 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india11 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala12 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

