gulf
ഗ്രീൻ വോയ്സ് റമദാൻ പരിപാടികൾ:
ലോഗോ പ്രകാശനം ചെയ്തു
ഗ്രീന്‍ വോയിസ് യുഎഇ ചാപ്റ്റര്‍ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന
ഖുര്‍ആന്‍ ക്വിസ് മത്സരത്തിന്റെയും റമദാന് വസന്തം പുസ്തകത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.
അബുദാബി: ഗ്രീന്‍ വോയിസ് യുഎഇ ചാപ്റ്റര്‍ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന
ഖുര്‍ആന്‍ ക്വിസ് മത്സരത്തിന്റെയും റമദാന് വസന്തം പുസ്തകത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.
ക്വിസ് മത്സര ലോഗോ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും ഗ്രീന്‍ വോയിസ് മുഖ്യ രക്ഷാധികാരിയുമായ വി.നന്ദകുമാര്‍ ടേസ്റ്റി ഫുഡ് സിഎംഡി പി അബ്ദുല്‍ മജീദിന് നല്കി പ്രകാശനം ചെയ്തു.
“റമദാന് വസന്തം” പുസ്തക ബ്രോഷർ പ്രകാശനം ദുബൈ9 കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് നല്കി വി നന്ദകുമാര്‍ പ്രകാശനം ചെയ്തു.
റമദാന് റിജോയ്സ് 2022 എന്ന പേരില്‍ ഖുര്‍ആന്‍ അധ്യാപനങ്ങള്‍
ആസ്പദമാക്കി സമൂഹത്തിന്, വിശിഷ്യാ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും വിജ്ഞാനം പകരുന്ന വിധത്തിലാണ് പരിപാടി ലൈവ് ക്വിസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അജിത് ജോണ്സണ് (ലുലു എക്സ്ചേഞ്ച് ) സയ്യിദ് ഹാദി (ഷായ് ഇമാറാത് ) സൈനുദ്ധീന്‍ ചേലേരി,റസാഖ് ഒരുമനയൂര്‍, സി എച് ജാഫര്‍ തങ്ങള്‍, അഷ്റഫ് നജാത്, സ്വാലിഹ് വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു
സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കഴിഞ്ഞ കാലങ്ങളില്‍ ഗ്രീന്‍വോയ്സ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്.
ഭവന നിര്‍മാണം, പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികളാണ് ഗ്രീന്‍വോയ്സ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്.
അബുദാബി വാഫി അസോസിയേഷന്റെ സഹകരണത്തോടെ ഖുര്‍ആന്‍ വീഡിയോ സഹിതം വിശദീകരിക്കുന്ന ഹൃസ്വ ക്ളാസ്സുകളും നടക്കും.
10 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് റമദാനില്‍ നടക്കുന്ന സ്റ്റുഡന്റ്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഫാമിലി ക്വിസില്‍ കപ്പിള്സ്നാണു അവസരമുണ്ടാകുക. നിബന്ധനകള്‍ക്കും രെജിസ്ട്രേഷനും താഴെ കൊടുത്ത വാട്സാപ്പ് നമ്പറിലോ (+971 55 100 8747)ഇമെയിലിലോ (ramadanrejoice@gmail.com)ബന്ധപ്പെടണം.
വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേരെയാണ് ഒന്നാംഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കുക.
തുടര്മത്സരത്തില് തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ഫൈനലിലേക്ക് അവസരം ലഭിക്കും.
കപ്പിള്‍സ് ക്വിസില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 ജോഡികള്‍ക്ക് ഒന്നാം ഘട്ടത്തിലേക്കും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന 5 ജോഡികള്‍ക്ക് ഫൈനല്‍ മത്സരത്തിലേക്കും അവസരമുണ്ടായിരിക്കും.
മാര്‍ച്ച് അവസാന വാരം നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കുന്നവരില്‍ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.
മത്സരം വീക്ഷിക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 50 പേര്‍ക്ക് അവസരമുണ്ടായിരിക്കും. താല്പര്യമുള്ളവര് മുന്‍കൂട്ടി രെജിസ്ട്രേഷന് ചെയ്യേണ്ടതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രധാന പരിപാടികളില്‍ മത – സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്ക്കിടയില് രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര് മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ത്യാഗരാജന് പെരിയസ്വാമിയും അല്‍ എയ്നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala23 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

