Connect with us

kerala

ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചു; ഇരുചക്ര മോട്ടോർ വാഹന വില കൂടും

. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്

Published

on

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.അതിജീവനം സാധ്യമാണെന്നും സാധാരണനിലയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

അതേസമയം മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സമാധാന സെമിനാറിനായി രണ്ടു കോടി രൂപയും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി 1000 കോടി രൂപയും മാറ്റിവെച്ചു.

ഭൂമിയുടെ ന്യായവില 10 ശതമാനമാണ് കൂട്ടിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി ഒരു ശതമാനം വര്‍ധിക്കും.

കൊച്ചി ജലമെട്രോ പദ്ധതിയ്ക്കായി 150 കോടി രൂപ വിലയിരുത്തും.

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി 70 കോടി രൂപ

ബീച്ച് ക്രൂയിസ് ടൂറിസത്തിന് അഞ്ചുകോടിരൂപ

ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തിന് രണ്ടുകോടി രൂപ

ചാമ്പ്യന്‍സ് ലീഗ് ബോട്ട് മത്സരങ്ങള്‍ പുനരാരംഭിക്കും 12 സ്ഥലങ്ങളില്‍ മത്സരങ്ങള്‍ക്കായി 15 കോടി രൂപ

ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ

തിരുവനന്തപുരം ആര്‍സിസി സംസ്ഥാന ക്യാന്‍സര്‍ സെന്റര്‍ ആയി ഉയര്‍ത്തും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ

ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി

യുകെയില്‍ നിന്ന് മടങ്ങി വന്ന വിദ്യാര്‍ഥികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും

റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടി രൂപ

ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും

സ്ത്രീകള്‍ക്കെതിരെ അതിക്രമം ഒഴിവാക്കാനുള്ള പദ്ധതിക്ക് ഒന്‍പത് കോടി രൂപ

അംഗനവാടിയിലെ കുട്ടികള്‍ക്ക് പാലും മുട്ടയും ആഴ്ചയില്‍ രണ്ടു ദിവസം ഉറപ്പാക്കും ഇതിനായി 61.5 കോടി രൂപ

പോക്‌സോ കോടതികള്‍ക്ക് 8.5 കോടി രൂപ

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. ഇവരുടെ 10 കോടി വരുമാനം ലക്ഷ്യം വെക്കുന്നു.

റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.

റബ്ബര്‍ ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും

റബ്ബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടി രൂപ വകയിരുത്തും.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ടുകോടി രൂപ ഏര്‍പ്പെടുത്തും.

ഫെറി ബോട്ടുകള്‍ 50% സോളാര്‍ ആക്കും.

മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി.

നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി ഇതിനായി 50 കോടി.

വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ 25 കോടി

കുടുംബശ്രീ വികസനത്തിന് 260 കോടി

സിയാലിന് 200 കോടി വകയിരുത്തി

മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് 2 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ക്ക് 140 കോടി രൂപ വകയിരുത്തി.

ജല വിഭവ മേഖലയ്ക്ക് 552 കോടി രൂപ വകയിരുത്തി.

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 20 കോടി രൂപ അനുവദിച്ചു

ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൂക്ഷിക്കാനും ഊന്നല്‍.

കൈത്തറി മേഖലയ്ക്ക് 40 കോടി രൂപ.

കിന്‍ഫ്രയ്ക്ക് 332 കോടി രൂപ വകയിരുത്തി.

കെ ഫോണ്‍ പദ്ധതിയുടെ സഹായത്തോടെ 20000 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നടപ്പാക്കും. കൂടാതെ കെ-ഫോണ്‍ പദ്ധതി ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും 120 കോടി പദ്ധതിക്കായി വകയിരുത്തിയതായും ധനമന്ത്രി.

ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി.

ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാരകേന്ദ്രം ആക്കി മാറ്റാന്‍ മുന്‍ഗണന നല്‍കും

ഗതാഗത മേഖലയ്ക്ക് 1888 കോടി

കണ്ണൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും

കെഎസ്ആര്‍ടിസിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ 1000 കോടി രൂപ ഈ വര്‍ഷം വകയിരുത്തും.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തും

എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Published

on

ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.

സതേണ‍ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.

ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Trending