kerala
സംസ്ഥാന ഹജ്ജ് നറുക്കെടുപ്പ് ഇന്ന്
ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹജ്ജ് ഹൗസി ല്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

കൊണ്ടോട്ടി: ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹജ്ജ് ഹൗസി ല്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷനാവും. ടി.വി ഇബ്രാഹീം എം.എല്‍.എ, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പങ്കെടുക്കും.ഈ വര്‍ഷം ലഭിച്ച 10565 അപേക്ഷകളില്‍ കേരളത്തിന്റെ ക്വാട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടക്കുക.
ആകെ അപേക്ഷയില്‍ 1694 പേര്‍ സ്തീകളുടെ ഗ്രൂപ്പും 8861 പേര് ജനറലുമാണ്. നറുക്കെടു പ്പിന് ശേഷം കവര്‍ തലവന്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ നറുക്കെടുപ്പ് വിവരം അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 0483 271 0717, 0483 271 7572.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്‍
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന്‍ പറഞ്ഞു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി