Connect with us

india

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളജിന്റെ നിര്‍ണായക വോട്ടെടുപ്പ് ഇന്ന് നടക്കും.

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളജിന്റെ നിര്‍ണായക വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായാണ് വോട്ടെടുപ്പ്. 21നാണ് വോട്ടെണ്ണല്‍. നിലവില്‍ കണക്കുകള്‍ പ്രകാരം എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനാണ് മുന്‍തൂക്കം.

അതേസമയം ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പ്പ് ശ്രമങ്ങളില്‍ ദുര്‍ബലരല്ലെന്ന് തെളിയിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം വോട്ടെടുപ്പിനെ കാണുന്നത്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 94 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെങ്കിലും ദ്രൗപതി മുര്‍മുവും യശ്വന്ത് സിന്‍ഹയും മാത്രമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി മോദിയാണ് വരാണാധികാരി.

വോട്ടല്ല,
വോട്ടു മൂല്യം

പാര്‍ലമെന്റിന്റെ ഇരു സഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് (ഇലക്ടറല്‍ കോളജ്) രാഷ്ട്രപതി, ഉപരാഷ്ട്രപതി തിഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ അവകാശം. നേരിട്ട് വോട്ട് എണ്ണുന്നതിനു പകരം വോട്ടു മൂല്യം കണക്കാക്കിയാണ് അന്തിമ ഫലം നിശ്ചയിക്കുന്നത്. 10,86,431 ആണ് ഇലക്ടറല്‍ കോളജിന്റെ ആകെ വോട്ടു മൂല്യം. ഒരു എം.പിയുടെ വോട്ടുമൂല്യം 700 ആണ്. അതേസമയം എം.എല്‍.എമാരുടെ വോട്ടുമൂല്യം അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായി മാറും. യു.പിക്കാണ് വോട്ടുമൂല്യം കൂടുതല്‍ (208). ഏറ്റവും കുറവ് സിക്കിമിലും (07). 5,43,216 ആണ് ജയിക്കാന്‍ ആവശ്യമായ വോട്ടുമൂല്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

Trending