News
തോക്കിന്മുനയില് മോഡലുകളെ കൂട്ടബലാത്സംഗം ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹനസ്ബര്‍ഗില്‍ മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം എട്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. ചെറുപട്ടണമായ ക്രുഗെര്‍സ്ഡോര്‍പ്പില്‍ തോക്കിന് മുനയിലാണ് മോഡലുകള്‍ ബലാത്സംഗത്തിനിരയായത്. ശേഷം ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നവരുടെ ആഭരണങ്ങളും പണവും വില പിടിപ്പുള്ള മറ്റ് സാധനങ്ങളും അക്രമികള്‍ കവര്‍ന്നു.
സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പുരുഷന്മാരും സ്ഥലത്തുണ്ടായിരുന്നു. ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് സംഘം ഇരച്ചുകയറിയത്. ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം എല്ലാവരോടും കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു. ശേഷം കൊള്ളയടിക്കുകയും എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായി ഇരകളില്‍ ഒരാളായ യുവതി പറഞ്ഞു. മാഫിയ സംഘങ്ങളുടെ ശക്തികേന്ദ്രമായ മേഖലയിലാണ് സംഭവം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ആക്രമണത്തെ അപലപിച്ചു.
world
ഹോങ്കോങ്ങിലെ തീപിടിത്തം: മുള സ്കാഫോള്‍ഡിങ് തീ പടരാന്‍ കാരണമായെന്ന് നിഗമനം
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുകെട്ടിടത്തില്‍ ആരംഭിച്ച തീ പിന്നീട് ഏഴോളം ബഹുനില കെട്ടിടങ്ങളിലേക്കും പടര്‍ന്നു.
ഹോങ്കോങ്: തായ്പോ ജില്ലയിലെ വാങ് ഫുക്ക് കോടതി സമുച്ചയത്തില്‍ ഉണ്ടായ ഭീകര തീപിടിത്തത്തില്‍ മരണസംഖ്യ 128 ആയി ഉയര്‍ന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുകെട്ടിടത്തില്‍ ആരംഭിച്ച തീ പിന്നീട് ഏഴോളം ബഹുനില കെട്ടിടങ്ങളിലേക്കും പടര്‍ന്നു. 1000ത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ 24 മണിക്കൂറോളം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
ഒരു വര്‍ഷത്തിലേറെയായി സമുച്ചയത്തില്‍ നടന്നു വരുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച മുളകള്‍ കൊണ്ട് നിര്‍മ്മിച്ച സ്കാഫോള്‍ഡിങും സമീപത്ത് കെട്ടിയ നിര്‍മാണ വസ്തുക്കളും തീ അതിവേഗം പടരാന്‍ കാരണമായതാകാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഏഷ്യയിലെ പല ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങള്‍ അടക്കമുള്ള നിര്‍മാണങ്ങളില്‍ ഇത്തരത്തിലുള്ള പരമ്പരാഗത വസ്തുക്കള്‍ വ്യാപകമാണെന്നും ഇത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തില്‍ 11 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 70ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. 900ലധികം ആളുകള്‍ താല്‍ക്കാലികാശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റി. എട്ട് കെട്ടിടങ്ങളിലായി 2000ത്തോളം ഫ്ലാറ്റുകളും 4800ത്തിലധികം താമസക്കാരുമുള്ള സമുച്ചയത്തിന്റെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാണാതായവരുടെ കണക്കുകള്‍ വ്യക്തമാകാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അറിയിച്ചു.
1980കളില്‍ നിര്‍മ്മിച്ച ഈ കെട്ടിട സമുച്ചയം കഴിഞ്ഞ ഏതാനും മാസങ്ങളായി നവീകരണ പ്രവൃത്തികളിലായിരുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സ്കാഫോള്‍ഡിങ് ഉപയോഗിച്ച മുളക്കമ്പുകളുടെ സാന്നിധ്യമാണ് ദുരന്തം രൂക്ഷമാക്കിയതെന്ന നിഗമനം ശക്തമാകുന്നു.
india
ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്നാട്ടിലും ചുവപ്പു ജാഗ്രത
രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡിറ്റ്വാ’ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. മദ്ധ്യവും കിഴക്കന്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബദുള്ളയും നുവാര ഏലിയയുമുള്ള മലപ്രദേശം ഉള്‍പ്പെടെ മുപ്പതോളം പേര് കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റെയില്‍-റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതത്വത്തിനായി അമ്പതിനായിരത്തിലധികം ആളുകളെ താല്‍ക്കാലിക ശെല്‍ട്ടറുകളിലേക്ക് മാറ്റി.
ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം വര്‍ധിച്ചു. കടലൂര്‍, മൈലാടുറൈ, വിഴുപുരം, ചെങ്കല്‍പട്ട് ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റീമീറ്ററില്‍ അധികം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനെ തുടര്‍ന്ന് രാമേശ്വരം പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇപ്പോള്‍ മണ്ഡപം സ്റ്റേഷനില്‍വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
india12 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment16 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india13 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

