Connect with us

Music

റോക്ക്‌സ്റ്റാര്‍ ഡാന്‍ മാക്ക ഫേര്‍ട്ടി അന്തരിച്ചു

എഴുപതുകളില്‍ ജനം ഏറ്റെടുത്ത ലവ് ഹാര്‍ട്‌സ്, ഹെയര്‍ ഓഫ് ദ ഡോഗ് തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങളുടെ ശില്‍പി

Published

on

റോക്ക് സ്റ്റാര്‍ ഡാന്‍ മാക്കഫേര്‍ട്ടി അന്തരിച്ചു. 76 വയസായിരുന്നു പ്രായം. നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനായിരുന്ന മാക്ക ഫേര്‍ട്ടി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2013ല്‍ 43 വര്‍ഷത്തെ സംഗീതം അവസാനിപ്പിക്കുകയായിരുന്നു.

എഴുപതുകളില്‍ ജനം ഏറ്റെടുത്ത ലവ് ഹാര്‍ട്‌സ്, ഹെയര്‍ ഓഫ് ദ ഡോഗ് തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങളുടെ ശില്‍പിയായിരുന്നു അദ്ദേഹം. മാക്ക ഫേര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ് മരണ വാര്‍ത്ത അറിയിച്ചത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

india

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം.

Published

on

ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.

ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.

1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.

Continue Reading

Film

രാമക്ഷേത്ര പ്രതിഷ്ഠ: ഭരണഘടനാ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമ താരങ്ങളും സംവിധായകരും ഗായകരും

ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്

Published

on

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവര്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.

നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണ് പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

Continue Reading

Trending