Connect with us

kerala

ചിലവന്നൂര്‍ കായല്‍ കയ്യേറ്റം: ജയസൂര്യ വിജിലന്‍സ് കോടതിയില്‍ ഹാജരാകണം

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തെന്നുമാണ് പരാതി.

Published

on

കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യ വിജിലന്‍സ് കോടതിയില്‍ ഹാജരാകണം.ആറ് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഒക്ടോബര്‍ 18നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം. കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം.

കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തെന്നുമാണ് പരാതി.

പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുകരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

Continue Reading

india

ഹജ്ജ്: സംസ്ഥാനത്തുനിന്ന് 251 പേര്‍ക്കുകൂടി അവസരം

ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കാ​ന്‍ 251 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 18,019 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​യാ​റാ​ക്കി​യ കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 2025 മു​ത​ല്‍ 2275 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യ​തെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ അ​വ​രു​ടെ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക മേ​യ് 14ന​കം അ​ട​ക്ക​ണം.

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യു​ള്ള​വ​ര്‍ 3,73,000 രൂ​പ​യും കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​വ​ര്‍ 3,37,100 രൂ​പ​യും ക​ണ്ണൂ​രി​ല്‍നി​ന്ന് പോ​കു​ന്ന​വ​ര്‍ 3,38,000 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ഫോ​റ​ത്തി​ല്‍ ബ​ലി​ക​ര്‍മ​ത്തി​നു​ള്ള കൂ​പ്പ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ 15,180 രൂ​പ​കൂ​ടി അ​ധി​കം അ​ട​ക്ക​ണം. പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, അ​സ്സ​ൽ പാ​സ്​​പോ​ര്‍ട്ട്, പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ (വെ​ള്ള ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള ഫോ​ട്ടോ പാ​സ്‌​പോ​ര്‍ട്ടി​ന്റെ പു​റം​ച​ട്ട​യി​ല്‍ സെ​ല്ലോ​ടേ​പ് ഉ​പ​യോ​ഗി​ച്ച് പ​തി​ക്കേ​ണ്ട​താ​ണ്), നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​നും നോ​മി​നി​യും ഒ​പ്പി​ട്ട ഹ​ജ്ജ് അ​പേ​ക്ഷ​ഫോ​റം, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ മേ​യ് 14നു​ള്ളി​ല്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​ണ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​കു​ന്ന​തും അ​ത്ത​രം സീ​റ്റു​ക​ളി​ലേ​ക്ക് കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലു​ള്ള​വ​രെ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ മ​ണ്ഡ​ലം ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483-2710717.

Continue Reading

Trending