Connect with us

News

ക്രിസ്റ്റ്യാനോയുടെ അഭിമുഖത്തില്‍ നടപടിയുണ്ടാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അഭിമുഖത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ്.

Published

on

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അഭിമുഖത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ്. ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അഭിമുഖം പരിശോധിച്ച ശേഷം തുടര്‍ന്ന് നടപടി ഉണ്ടാകുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

പിരസ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്ക് എതിരെയും ക്രിസ്ത്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

kerala

‘പണി’ കിട്ടി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക്; ഇരട്ട ക്ലച്ചും ബ്രേക്കും വേണ്ട, ടെസ്റ്റിന് പുതിയ വാഹനം വേണം

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം.

Published

on

ഡ്രൈവിങ് പരിശീലകനുകൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകളുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്ക്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കാറുണ്ട്. ഈ രീതി മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഇത് തടയാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ടെസ്റ്റിനായി ഡ്രൈവിങ് സ്‌കൂളുകാര്‍ ഒരു വാഹനം കൂടി വാങ്ങേണ്ടി വരും.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

india

ജെ.​ഡി.​എ​സ് എം.​എ​ൽ.​എ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ പി.​എ​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി

രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി.

Published

on

ഹാ​സ​ൻ മ​ണ്ഡ​ലം ജെ.​ഡി.​എ​സ് എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യും പി​താ​വ് മു​ൻ മ​ന്ത്രി​യും ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​ക​ൻ എ​ച്ച്.​ഡി.​രാ​ജു (20) മൈ​സൂ​രു ജി​ല്ല​യി​ലെ കെ.​ആ​ർ.​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

രേ​വ​ണ്ണ ഒ​ന്നാം പ്ര​തി​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ നി​യോ​ഗി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്ന സ​തീ​ഷ് ബാ​ബ​ണ്ണ ര​ണ്ടാം പ്ര​തി​യു​മാ​യി കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.പ്ര​ജ്വ​ൽ രേ​വ​ണ്ണ മ​ത്സ​രി​ക്കു​ന്ന ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​ന്റെ മൂ​ന്ന് ദി​വ​സം മു​മ്പ് രേ​വ​ണ്ണ​യു​ടെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു എ​ന്ന​റി​യി​ച്ചാ​ണ് സ​തീ​ഷ് ത​ന്റെ മാ​താ​വി​നെ ആ​ദ്യം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് രാ​ജു​വി​ന്റെ പ​രാ​തി​യി​ലു​ള്ള​ത്. പൊ​ലീ​സ് എ​ത്ര ആ​വ​ശ്യ​പ്പെ​ട്ടാ​ലും രേ​വ​ണ്ണ​യു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പു​റ​ത്തു വി​ട​രു​തെ​ന്ന് മാ​താ​വി​നേ​യും പി​താ​വി​നേ​യും താ​ക്കീ​ത് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സ​തീ​ഷ് വീ​ണ്ടും എ​ത്തി മാ​താ​വി​നെ കൊ​ണ്ടു​പോ​യി. അ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്, വീ​ട്ടി​ൽ നി​ന്നാ​ൽ പൊ​ലീ​സ് പി​ടി​ക്കും എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു അ​ത്. മാ​താ​വി​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്. രേ​വ​ണ്ണ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്.​ഐ.​ടി അ​റി​യി​ച്ചു.

Continue Reading

kerala

വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; താഴേക്കെത്തിക്കാന്‍ വഴി തേടി കെഎസ്ഇബി

രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പതിനൊന്ന്‌ കോടി യൂണിറ്റിനു മുകളില്‍ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത.

ഇതിനിടെ സംസ്ഥാനത്തെ റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

അതിനിടെ ചൂടത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവയടക്കം ഇനി ഇവിടെ നിന്നാണ് എകോപിപ്പിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം വ്യവസായശാലകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒരു പരിധിവരെ നിയന്ത്രണം സാധ്യമാകും എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതേ തോതില്‍ ചൂടു തുടര്‍ന്നാല്‍, അത് വലിയ പ്രതിസന്ധി ഉണ്ടാക്കും.

 

Continue Reading

Trending