Connect with us

kerala

പുതുവര്‍ഷ പുലരി: ലഹരി ഹരം തടയാന്‍ സ്‌പെഷ്യല്‍ െ്രെഡവ്

പുതുവര്‍ഷ സമയത്ത് പട്രോളിങ് നടത്തും

Published

on

പുതുവര്‍ഷ ആഘോഷങ്ങളുഭാടെ ഭാഗമായി സംസ്ഥാനത്ത് ലഹരി ഉപയോഗം തടയാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ െ്രെഡവ് രംഗത്തിറങ്ങുമെന്ന് ഡിജിപി അനില്‍കാന്ത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യല്‍ െ്രെഡവുകളും നടക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷ സമയത്ത് പട്രോളിങ് നടത്തും. ലഹരി ഉപയോക്താക്കളെ കുറിച്ച് രഹസ്യം വിവരം നല്‍കിയാല്‍ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

kerala

ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

Published

on

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.

Continue Reading

kerala

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്

Published

on

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകള്‍ തള്ളി ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നു.

17 ഓളം സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക,

സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.

 

Continue Reading

Trending