Connect with us

More

‘വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്’; ടോവിനോയുടെ പ്രതികരണം

Published

on

ആരാധകനോട് ദേഷ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിനിമാതാരം ടോവിനോ തോമസ്. തന്റെ
ഫേസ്ബുക്കിലൂടെയാണ് താരം ക്ഷമാപണവുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ആരാധകരിലൊരാള്‍ ടോവിനോയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് താരം ദേഷ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ അടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും താരത്തിനെതിരെ ട്രോളുകളും പ്രചരിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ടോവിനോ.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപെട്ടവരെ,

നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending