Connect with us

kerala

‘മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചു’; നരബലി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിത്തിക്കാന്‍ കാരണമായത്

Published

on

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകത്തിന് പുറമെ കൂട്ടബലാത്സംഗം, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കല്‍, മനുഷൃ കടത്തല്‍ എന്നീ കുറ്റങ്ങളും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റോസ്‌ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. 200 ലധികം സാക്ഷി മൊഴികള്‍, 60 ഓളം മഹസറുകള്‍, 130 ലധികം രേഖകള്‍, 50 ഓളം തൊണ്ടി മുതലുകള്‍ എന്നിവയും അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു.

ഇരട്ട നരബലിയില്‍ ആദ്യ കൊലപാതകമായിരുന്നു റോസ്‌ലിയുടേത്. രണ്ടാമത്തെ കൊലപാതകം തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിത്തിക്കാന്‍ കാരണമായത്. പത്മയെ കൊലപ്പെടുത്തിയതിന്റെ കുറ്റപ്പത്രം ഈ മാസം ആറിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

Published

on

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.

നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.

Continue Reading

kerala

വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്‌

സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി

Published

on

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Continue Reading

Trending