Connect with us

kerala

രാഹുല്‍ ഗാന്ധി എം.പി വയനാട്ടില്‍; വിവിധ പരിപാടികളില്‍ പങ്കെടുക്കും

ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി രാഹുല്‍ഗാന്ധി എംപി വയനാട്ടിലെത്തി.

Published

on

കല്‍പ്പറ്റ: ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി രാഹുല്‍ഗാന്ധി എംപി വയനാട്ടിലെത്തി. ഇന്നു ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മണിയങ്കോടിനു സമീപം കുടുംബത്തിന് കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന വീട് രാവിലെ ഒന്‍പതിന് സന്ദര്‍ശിക്കും. 10 മുതല്‍ കളക്ടറേറ്റില്‍ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനുള്ള ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

ഉച്ചയ്ക്ക് 12ന് ആസ്പിരേണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും 12.30ന് ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും എം.പി പങ്കെടുക്കും. തൊണ്ടര്‍നാട് പുതുശേരിയില്‍ കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ വീട് ഉച്ചകഴിഞ്ഞ് സന്ദര്‍ശിക്കും. 3.30ന് മീനങ്ങാടി ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ പ്രസംഗിക്കും. നിര്‍ധന കുടുംബങ്ങള്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിക്കും. മീനങ്ങാടിയില്‍ എംപിക്ക് ഉജ്വല സ്വീകരണം നല്‍കാനൊരുങ്ങുകയാണ് യു.ഡി.എഫ്. സ്വീകരണത്തില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending