india
ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർധിക്കും
വേദനസംഹാരികൾ, ആൻറി-ഇൻഫെക്ഷൻ മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവക്കെല്ലാം വില വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന

ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർധിക്കും.മൊത്തവില സൂചികയിൽ കുത്തനെയുള്ള വർദ്ധനവ് കാരണം 384 അവശ്യ മരുന്നുകളുടെയും 1,000-ലധികം ഫോർമുലേഷനുകളുടെയും വിലകൾ 11 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.വേദനസംഹാരികൾ, ആൻറി-ഇൻഫെക്ഷൻ മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവക്കെല്ലാം വില വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
india
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി.

തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസല്‍ കൊണ്ടുവന്ന ട്രെയ്നിനാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അഗ്‌നിശ സേന പറഞ്ഞു. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
india
ട്രെയിന്‍ തീപിടിത്തം: എട്ട് സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളും

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ താല്‍കാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.
ഗുഡൂര്‍ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍
22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്സ്പ്രസ്
12296 ധനപുര്‍-എസ്.എം.വി.ടി ബംഗളൂരു സംഗമിത്ര എക്സ്പ്രസ്
22351 പാട്ലിപുത്ര-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്
12540 ലഖ്നോ-യശ്വന്ത്പുര്‍ എക്സ്പ്രസ്
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala21 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം