kerala
വീട്ടിൽ നിന്നും കാണാതായത് 600 പവൻ സ്വർണം ; കാസർകോട്ടെ പ്രവാസിയുടെ മരണത്തിൽ ദുരൂഹത
ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ

കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ ദുരൂഹത സംശയിച്ച് ബന്ധുക്കൾ. പോലീസിൽ പരാതി നൽകി. ഗഫൂറിന്‍റെ മരണത്തിന് പിന്നാലെ,വീട്ടിൽ നിന്നും 600 പവനിലേറെ സ്വർണം കാണാതായെന്ന വാർത്ത പുറത്തുവന്നതോടെയാണ് ബന്ധുക്കൾക്ക് സംശയം ബലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം.സി.അബ്ദുൽഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ
kerala
തൃശൂരില്‍ നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍
ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന്‍ സ്‌റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്‌കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന്‍ മൊഴി നല്‍കി.
കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.
kerala
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.

നന്തിബസാര്‍: നാഷണല്‍ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈല്‍,പാലക്കുളം,മൂടാടി ഭാഗങ്ങളില്‍ മരണ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ നിരവധി അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇടപെടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന നിസ്സംഗതക്കെതിരെ നന്തിയില്‍ യൂത്ത് ലീഗ് ഹൈവേ ഉപരോധിച്ചു.
യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്,പി കെ മുഹമ്മദലി എന്നിവരെ അടങ്ങിയ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.റെയില്‍വേ മേല്‍പാലത്തിന്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. മനുഷ്യാവകശ കമ്മീഷന്‍ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ നിസ്സംഗത പാലിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വമദേയ കേസ് എടുത്തിരിക്കുകയാണ്.
പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എല്‍എയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും യൂത്ത്‌ലീഗ് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍