Connect with us

crime

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്

Published

on

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 8-ാം തീയതിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

‘വിഷം കൊടുത്തു കൊല്ലാമെന്ന് പറഞ്ഞു, പിതാവും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചു’; 9 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍

Published

on

തണര്‍ത്തു പൊന്തിയ കവിളുകളായിരുന്നു അവളുടെ അനുഭവം ടീച്ചര്‍മാരിലേക്ക് എത്തിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കരയാതെ വായിക്കാന്‍ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. നോട്ടു ബുക്കിലെ വരികള്‍ ഇങ്ങനെയായിരുന്നു. ‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറെ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയ്യുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.

സ്വന്തം അനുഭവങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഒരു 9 വയസ്സുക്കാരി എഴുതിയ കുറിപ്പുകളാണിവ, ഒരു വര്‍ഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുണ്ടായിരുന്നൊള്ളു. സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും പ്രതികളായ പാലമേല്‍ കഞ്ചുകോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാറും ഭാര്യ ഷെബീനയും ഒളിവില്‍ പോയി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം കുട്ടിയുടെ മാതാവ് തെസ്‌നി മരിച്ചു. തുടര്‍ന്ന് അന്‍സാറിന്റെ മാതാപിതാക്കളാണു കുട്ടിയെ വളര്‍ത്തിയത്. 5 വര്‍ഷം മുന്‍പ് അന്‍സാര്‍ മാതൃസഹോദരന്റെ മകള്‍ ഷെബീനയെ വിവാഹം ചെയ്തു. ഇവര്‍ക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോള്‍ കവിളുകളിലെ തിണര്‍പ്പു കണ്ട് അധ്യാപിക വിവരം അനേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്.

ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഷെബീന തലമുടിയില്‍ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെ പറ്റി കള്ളങ്ങള്‍ പറഞ്ഞുവെന്നും കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഇരുകവിളിലും പലതവണ അടിക്കുകയും കാല്‍മുട്ടുകള്‍ അടിച്ചു ചതക്കുകയും ചെയ്തു. പുലര്‍ച്ചവരെ താന്‍ ഉറങ്ങാന്‍ കഴിയാതെ കരയുകയായിരുന്നു വെന്നും കുട്ടി പറഞ്ഞു.

അന്‍സാറിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ടു മാസം മുന്‍പാണ് പുതിയ വീട്ടിലേക്കു താമസം മാറിയത്.
സെറ്റിയില്‍ ഇരിക്കരുത്, ശുചിമുറിയില്‍ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകള്‍ അവള്‍ക്ക് അവിടെ ഉണ്ടായിരുന്നു. തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്‍ താമസിച്ചാല്‍ മതിയെന്നും കുറിപ്പുകളിലും നേരിട്ടും അവള്‍ കരഞ്ഞു പറഞ്ഞു.

അന്‍സാര്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അന്‍സാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്നാണ് പോലീസ് അറിയിച്ചത്.

‘കുട്ടിയുടെ മേല്‍ നിയന്ത്രണാധികാരം ഉള്ള വ്യക്തി കുട്ടികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂര്‍വം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് 3 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണു പരിഗണിക്കാറുള്ളത്.’ അഡ്വ. പാര്‍വതി മനോന്‍ (കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്‌സ് സെന്റര്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍).

Continue Reading

crime

തിരുപ്പൂരിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

on

ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.

എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ മൂർത്തിക്ക് പരിക്കേൽക്കുകയും തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എസ്ഐ ഷൺമുഖവും കോൺസ്റ്റബിൾ അഴകുരാജയും തോട്ടത്തിലെത്തിയത്.

പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോൾ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂർത്തിയെ ആശുപത്രിയിലെത്തിക്കാനും തർക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠൻ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ എസ്ഐ ഷൺമുഖം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. അറസ്റ്റിലാകുമെന്ന ഭയവും മദ്യത്തിന്റെ ലഹരിയിലായിരുന്നതുമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.

Continue Reading

crime

ബലാത്സംഗക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു

Published

on

ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം എന്നും കോടതി ഉത്തരവിട്ടു.

തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് വിധി പറഞ്ഞത്. ഇരയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 14 മാസമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമാണ് പ്രജ്വല്‍ രേവണ്ണ.
Continue Reading

Trending