Connect with us

kerala

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Published

on

സിന്തറ്റിക്ക് മയക്കുമരുന്ന് ഇനത്തില്‍പ്പെടുന്ന എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍. ആറാന്തനം രത്‌ന നിവാസില്‍ മുഹമ്മദ് അല്‍ത്താഫ് (28), കാട്ടുംപുറം താളിക്കുഴി ബ്ലോക്ക് നമ്പര്‍ 21 എ. അനു (26), മിതൃമ്മല മഠത്തുവാതുക്കല്‍ കുന്നുംപുറത്ത് വീട്ടില്‍ ജി. അനന്തകൃഷ്ണന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കിളിമാനൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത് കെ.നായര്‍, രാജികൃഷ്ണ, എസ്.ഐ രാജേന്ദ്രന്‍, എസ്.പി.പി.ഒ മഹേഷ്, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ. ഫിറോസ്, ബിജു ഹക്ക്, എസ്.ഐ.ബിജു കുമാര്‍, ദിലീപ്, സിപിഒ അനൂപ്, വിനീഷ്, സുനില്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്.

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

കുട്ടനാട് താലൂക്കില്‍ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. താലൂക്കിലെ എല്ലാ അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Continue Reading

kerala

നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്

രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതാനായി എത്തുക.

Published

on

പ്രചാരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതാനായി എത്തുക. സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാകും. 23നാണ് വോട്ടെണ്ണല്‍.

ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

263 പോളിംഗ് ബൂത്തുകളിലെ മെഷീനുകള്‍ക്ക് പുറമേ 315 റിസര്‍വ്ഡ് ഇവിഎമ്മും 341 വി വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷീനുകള്‍ കൈപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാന്‍ ഒരുക്കിയിരിക്കുന്നത്.

Continue Reading

kerala

കക്കാട് പുഴയില്‍ ഒഴുക്കില്‍ പെട്ട ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു

കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ പുഴയില്‍ വീണായിരുന്നു അപകടം.

Published

on

കണ്ണൂര്‍: കക്കാട് പുഴയില്‍ കാണാതായ ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു. പുഴയുടെ ഒഴുക്കില്‍ പെട്ട് മുഹമ്മദ് നാഷിദിനെയാണ് കാണാതായത്. ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ നാഷിഫിനെ ഫയര്‍ ഫോഴ്സ് കണ്ടെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബി.പി. മഹ്‌മൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ പുഴയില്‍ വീണായിരുന്നു അപകടം.

Continue Reading

Trending