kerala
‘സത്യത്തിൽ ഈ സംഘികളുടെ കാര്യം ഓർത്താൽ കഷ്ടമാണ്’ ന്യായീകരിച്ച് കഷ്ടപ്പെടുന്ന സംഘപരിവാറുകാരെ ട്രോളി പി.കെ.ഫിറോസ്
സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.

സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ അനുഭാവികളൂടെ ന്യായീകരണങ്ങളെ കളിയാക്കി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.
പി.കെ.ഫിറോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് :
നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.
2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.
കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുത്തനെ കൂടുമ്പോഴും പ്രത്യേക ഡിസ്കൗണ്ട് ഒന്നും കിട്ടുന്നില്ലെങ്കിലും അതിനെയും ന്യായീകരിക്കണം. അദ്വാനി മാത്രമല്ല അദാനിയും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കണം. താൻ ദുരിതത്തിലാണെങ്കിലും അയാൾ തടിച്ച് കൊഴുക്കുമ്പോൾ സന്തോഷിക്കണം.
മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം. 32000 പെൺകുട്ടികൾ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഇവരിങ്ങനെ ടെൻഷനടിച്ച് മസിലും പിടിച്ച് നടക്കണം.
മര്യാദക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ വിചാരിച്ച് ഒരു ബിരിയാണി ഒക്കെ ഓർഡർ ചെയ്ത് ഭക്ഷണം മുന്നിലെത്തുമ്പോഴായിരിക്കും തുപ്പൽ ജിഹാദ് ഓർമ്മ വരിക. അതോടെ അതും സ്വാഹ.
അനിൽ ആൻറണി, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാർട്ടി മാറി കൂടെ കൂടിയാൽ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാൻ പോലും വയ്യ.
15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാൽ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം.
സ്കൂൾ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂ എന്ന് മോദി ആദ്യം പറഞ്ഞാൽ അപ്പോൾ കയ്യടിക്കണം. പിന്നെ തനിക്ക് പി.ജിയുണ്ടെന്നും വെറും പിജിയല്ലെന്നും അത് എന്റയർ പൊളിറ്റിക്സിലാണെന്നും പറഞ്ഞാൽ അപ്പോഴും കയ്യടിക്കണം.
ഇങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകളാണ്.
ഇവരെ പരിഗണന അർഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാൻ വല്ല മാർഗവുമുണ്ടോ?
kerala
കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു
രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
kerala
തൃശൂരില്‍ നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍
ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന്‍ സ്‌റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്‌കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന്‍ മൊഴി നല്‍കി.
കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.
kerala
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍