india
200 യൂണിറ്റ് വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് സൗജന്യബസ് യാത്ര :അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി

കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി. തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതി, സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നീ അഞ്ചു പദ്ധതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി
india
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
india
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര് കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി
കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്പ്പനക്കാരന് പിടിയില്‍
-
kerala3 days ago
എം.ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി