kerala
സംസ്ഥാനത്ത് വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് 60 കി.മീ ആയി കുറച്ചു
ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും
6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85) കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ ഐ.ഒ.എഫ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
kerala
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
തിനാറോളം തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്കും സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തൊട്ടുപിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പതിനാറോളം തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ മൈതാനം ഭാഗത്തെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. ഡിഎംഒ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ട്രച്ചറില്‍ പ്രതീകാത്മക മൃതദേഹം വഹിച്ചായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ ഡിഎംഒ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.
kerala
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മെൻസ് ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ചാണ്ടി ഉമ്മന്‍ എംഎല്‍എ കെട്ടിടം സന്ദർശിച്ചു. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ടെന്നും അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിച്ച് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സാധാരണക്കാരന്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളേജിന്റെ അവസ്ഥ നാം കണ്ടു. 12-ാം വാര്‍ഡിലെ ശുചിമുറി ഇടിഞ്ഞു വീഴാറായിരിക്കുന്നു. 18-ാം വാര്‍ഡിലും അതേ സാഹചര്യം. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ഇവരെ സര്‍ക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ ആര് സംരക്ഷിക്കും. ഇവരെ സംരക്ഷിക്കാതെ മുന്നോട്ടുപോകാനാവില്ല. പുതിയ കെട്ടിടം ആവശ്യമാണ്. ആ കെട്ടിടം വരുന്നതുവരെ ഇവരെ പുറത്തുവിടാന്‍ അനുവദിക്കില്ല. അവരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ താമസിപ്പിക്കണം. കാടുപിടിച്ചുകിടക്കുകയാണ് പല സ്ഥലങ്ങളും. പാമ്പുവരെ കയറുന്ന സ്ഥിതിയാണ്. ഹോസ്‌റ്റെലന്ന് പറയാന്‍ സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ട്. അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിക്കണം. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണം. തീരുമാനമെടുക്കണം. അല്ലെങ്കില്‍ സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കും.’-ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
കെട്ടിടം തകര്‍ച്ചയുടെ വക്കിലാണെന്ന് പലതവണ പരാതി നല്‍കിയിട്ടും അധികൃതർ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി പോവുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഹോസ്റ്റല്‍ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്. 250-ലധികം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുളളത്. ഈര്‍പ്പമിറങ്ങിയ ഭിത്തികളും പൊട്ടിപൊളിഞ്ഞ സീലിങ്ങുകളും ഉള്‍പ്പെടെ അപകടാവസ്ഥയിലാണ് ഹോസ്റ്റല്‍ കെട്ടിടമുളളത്. ബാത്ത്‌റൂമുകള്‍ക്ക് സമീപമുളള സ്വിച്ച് ബോര്‍ഡുകളില്‍ നിന്ന് ഷോക്കേല്‍ക്കുന്ന സംഭവമുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
kerala
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’: വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നു, പിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കുറ്റക്കാരിയായ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നില്‍ക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോട് ചോദിച്ചു നോക്കൂ. അവര്‍ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരും.
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചികിത്സയ്ക്ക് പോയതിനെ ഒരു കാരണവശാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ചികിത്സയ്ക്ക് പോണം. അദ്ദേഹം എല്ലാ അസുഖങ്ങളും മാറി തിരിച്ചു വരണം. ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. പോയി തിരിച്ചു വരട്ടെ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ കുറ്റം പറയാനില്ല -അദ്ദേഹം പറഞ്ഞു.
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
crime3 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
kerala3 days ago
കണ്ടുകെട്ടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
-
india3 days ago
‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: ഇരട്ട എഞ്ചിന് തകരാര്‍? ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യ
-
kerala2 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്