kerala
ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ കാമ്പയിന്‍; ചരിത്ര ദൗത്യത്തിന് ഇന്ന് തുടക്കം
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും.

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് കാമ്പയിന്‍ നടക്കുന്നത്.ഏഴരപ്പതിറ്റാണ്ട് പിന്നിട്ട പാര്‍ട്ടിയുടെ പൈതൃകത്തെ രാജ്യമാകെ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും ഖാഇദെ മില്ലത്ത് സെന്റര്‍ സഹായകമാകും. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഖാഇദെ മില്ലത്ത് സെന്റര്‍ വഴി സാധ്യമാകും. ഒരു മെമ്പര്‍ഷിപ്പിന് 100 രൂപ തോതിലാണ് ഫണ്ട് സ്വരൂപിക്കുന്നത്. വ്യക്തികള്‍ക്കും കുടുംബത്തിനും ഫണ്ട് ശേഖരണത്തില്‍ പങ്കാളികളാകാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. കെ.എം.സി.സി മുഖേനയുള്ള സമാഹരണം ഈ കാലയളവില്‍ വിപുലമായ തോതില്‍ നടക്കും.
ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കെ.എം.സി.സി ഫണ്ടുകള്‍ നേരിട്ട് സ്വീകരിക്കും. ഫണ്ട് സമാഹരണത്തില്‍ ഏറ്റവും നന്നായി പങ്കാളികളാകുന്ന ശാഖ/വാര്‍ഡ് കമ്മിറ്റികള്‍, പഞ്ചായത്ത് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവ് നല്‍കും. ഓരോ വ്യക്തിക്കും ഫണ്ട് ശേഖരണത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന രൂപത്തില്‍ സുതാര്യമായാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫണ്ട് ശേഖരണം നടത്തുന്നത്. പ്രതാപങ്ങളുടെ ഡല്‍ഹിയില്‍ പ്രത്യാശയുടെ പതാക എന്ന പ്രമേയത്തിലാണ് ഫണ്ട് സമാഹരണ ക്യാമ്പയിന്‍ നടക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും രാഷ്ട്രീയ സംഘാടനത്തിനുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഖാഇദെ മില്ലത്ത് സെന്റര്‍ ലക്ഷ്യമിടുന്നു. ഗവേഷണ കേന്ദ്രം, സ്റ്റുഡന്റ്‌സ് സെന്റര്‍, സോഷ്യല്‍ ഡവലപ്‌മെന്റ് സെന്റര്‍, പോഷക ഘടകങ്ങള്‍ക്കുള്ള ഓഫീസുകള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളോടെയാണ് ഖാഇദെ മില്ലത്ത് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായി മാറാന്‍ ഖാഇദെ മില്ലത്ത് സെന്ററിന് സാധിക്കും. ഇന്ന് തുടങ്ങുന്ന ഫണ്ട് സമാഹരണ ക്യാമ്പയിന്‍ ജൂലൈ 31ന് അവസാനിക്കും.
പണമടയ്‌ക്കേണ്ട വിധം
പൂര്‍ണമായും ഓണ്‍ലൈന്‍ വഴി നടക്കുന്ന ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണത്തിന് കഡങഘ ഝങഇ എന്ന പേരില്‍ ആപ്പ് സ്‌റ്റോറിലും പ്ലേ സ്‌റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ജമൃശേരശുമലേ ചീം ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക, വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, പഞ്ചായത്ത്, വാര്‍ഡ് ടൈപ്പ് ചെയ്യുക. യു.പി.ഐ വഴി പേയ്‌മെന്റ് ചെയ്ത ഉടനെ റസീപ്റ്റും കണ്‍ഫര്‍മേഷന്‍ മെസേജും ലഭിക്കും. അപ്്‌ലോഡ് ചെയ്യുന്ന സംഭാവന നല്‍കിയ വ്യക്തിയുടെയോ, കുടുംബത്തിന്റെയോ സ്ഥാപനത്തിന്റെയോ ഫോട്ടോ വെച്ചുള്ള ഡിജിറ്റല്‍ പോസ്റ്ററും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ സംഭാവന നല്‍കുന്ന വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമായിരിക്കും.
kerala
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്‌ഗോപി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളിലായിരുന്നു സുരേഷ് ഗോപി പങ്കെടുത്തത്.

ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളിലായിരുന്നു സുരേഷ് ഗോപി പങ്കെടുത്തത്.
ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു