kerala
ഭര്തൃസഹോദരന് വീടിന്റെ മേല്‍ക്കൂര തകര്‍ത്തു; മഴയത്ത് യുവതിയെയും കുട്ടികളെയും വീട്ടില്‍നിന്നിറക്കാന്‍ ശ്രമം
ഓടുകള്‍ പൂര്‍ണമായും തകര്‍ത്തതോടെ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂര്‍ണമായി നശിച്ചിട്ടുണ്ട്
കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് യുവതിയെയും മക്കളെയും ഇറക്കിവിടാന്‍ നീക്കം. പരപ്പനങ്ങാടി പുത്തരിക്കല്‍ താമസിക്കുന്ന അന്നേന്‍കാട് സുബൈദ(45)യും മൂന്ന് കുട്ടികളും താമസിക്കുന്ന ഓടിട്ട വീടിന്റെ മേല്‍ക്കുരയാണ് ഭര്തൃസഹോദരന് തകര്‍ത്തത്.
കാലങ്ങളായി ഇവര്‍ താമസിക്കുന്ന വീടിനെ ചൊല്ലി അവകാശത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുബൈദയുടെ ഭര്‍ത്താവ് അബ്ബാസിന്റെ കുടുംബവീടാണിത്. അബ്ബാസ് വിദേശത്താണ്. രണ്ട് ചെറിയ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും താമസിക്കുന്ന വീട്ടില്‍ ഇന്നലെ രാത്രി ഭര്തൃസഹോദരന് ഷാജഹാന് എത്തി മേല്‍ക്കുരയില്‍ കയറി മുഴുവന്‍ ഓടുകളും തകര്‍ത്ത് വലിച്ചെറിഞ്ഞെന്നാണ് പരാതി.
ദിവസങ്ങള്‍ക്ക് മുമ്പ് പരിസരവാസികള്‍ സഹായിച്ചതിനെ തുടര്‍ന്ന് പഴയ ഓടുകള്‍ പാകിയെടുത്തത്. കുടുംബ സ്വത്തായ വീട് ഇവര്‍ അറ്റകുറ്റപ്പണി നടത്തിയതാണ് ഭര്‍തൃസഹോദരനെ ചൊടിപ്പിച്ചതെന്നാണ് പരാതി. ഓടുകള്‍ പൂര്‍ണമായും തകര്‍ത്തതോടെ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂര്‍ണമായി നശിച്ചിട്ടുണ്ട്.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
