GULF
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് എം.എ. യൂസുഫലി
ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു
കേരള മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ.യൂസുഫലി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് യൂസുഫ് അലി പറഞ്ഞു. ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.
‘നല്ല സൗഹൃദമാണ് ഉമ്മന്‍ചാണ്ടിയിയുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണ്. മന്ത്രിയെന്ന നിലയിലും മഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്’. യൂസുഫലി കൂട്ടിച്ചേര്‍ത്തു.
GULF
ഈദുല്‍ ഇത്തിഹാദ് ദിനത്തില്‍ ജന്മദിനം; 500 കുഞ്ഞുങ്ങള്‍ക്ക് ഉപഹാരവുമായി ദുബൈ ആര്‍ടിഎ
ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്’ ആദ്യ യാത്രയില്‍ സുരക്ഷ’ എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.
ദുബൈ: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള കാലയളവില്‍ പിറവിയെടുത്ത കുഞ്ഞുങ്ങള്‍ക്ക് ആദ്യയാത്രക്കായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കാര്‍ സുരക്ഷാ സീറ്റുകള്‍ സമ്മാനിച്ചു. ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്’ ആദ്യ യാത്രയില്‍ സുരക്ഷ’ എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.
കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ നിമിഷങ്ങള്‍ മുതല്‍ റോഡ് സുരക്ഷാ തത്വങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ദുബൈ പോലീസ് ജനറല്‍ ആസ്ഥാനം, ദുബൈ ഹെല്‍ത്ത് അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) എന്നിവയുമായി സഹകരിച്ച് സമൂഹത്തിനുള്ളില്‍ ഗതാഗത സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
‘ദുബൈയുടെ ഗതാഗത സുരക്ഷ കൈവരിക്കുന്നതിനും തടസ്സമില്ലാത്തതും സുസ്ഥിരവുമായ യാത്രക്ക് ആര്‍ടിഎയുടെ ആഗോള മുന്‍നിരയില്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഇത്തരം ഗുണപര മായ സംരംഭങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ടിഎ ട്രാഫിക് ഡയറക്ടര്‍ അഹമ്മദ് അല്‍ഖുസൈമി പറഞ്ഞു. ‘സുരക്ഷയില്‍ ആദ്യ യാത്ര’ സംരംഭം ദബൈ സര്‍ക്കാരും സ്വകാര്യ മേഖലയും അന്താരാഷ്ട്ര സംഘനകളും സഹകരിച്ചാണ് നടപ്പാക്കിയത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്‍ടിഎയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.’
‘കുട്ടികളുടെ സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍പ്പെടെയുള്ള വാഹന നിയന്ത്രണ സംവിധാനങ്ങള്‍ ജീവന് ര ക്ഷിക്കുന്നതിനും ഗതാഗത അപകടങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പെട്ടതാ ണ്. ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം ശിശുക്കളില്‍ മാരകമായ അപകടങ്ങളുടെ സാധ്യത 71ശതമാനം വരെയും ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 54ശതമാനം വരെയും കുറക്കുന്നതായി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് സര്‍വ്വെ വ്യക്തമാക്കി.
”വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് ആര്‍ടിഎ ആരംഭിച്ച ഈ സംരംഭം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിതരണം ചെയ്ത സീറ്റുകള്‍ ആദ്യ വര്‍ഷത്തില്‍ 200ല്‍ നിന്ന് 2025ല്‍ 500 ആയി വര്‍ധിച്ചു. ദുബൈയില്‍ പങ്കെടുക്കുന്ന ആശുപത്രികളുടെ എണ്ണം 17 ല്‍ നിന്ന് 26 ആയും വര്‍ധിച്ചു. ഇത് സംരംഭത്തിന്റെ വിജയത്തെയും സമൂഹത്തിനുള്ളില്‍ അത് നേടിയ വിശാലമായ സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവതാളത്തിലായ ഇന്‍ഡിഗോ വിമാന സര്‍വ്വീസ് പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതുമൂലം ഇന്ത്യയിലും ഇന്ത്യക്കുപുറത്തും ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാ യത്. ബോര്‍ഡിംഗ് പാസ്സ് കൈപറ്റിയവര്‍ക്കുപോലും അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കിയെന്ന വിവരമാണ് ല ഭിച്ചത്.
അഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയതെങ്കിലും ഗള്‍ഫ് നാടുകളിലേക്കുള്ള ചി ല അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. പ്രശ്നങ്ങള്‍ ആരംഭിച്ചു അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ നാനൂറിലേറെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതെല്ലാം ഇന്ത്യയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍നിന്നുള്ള സര്‍വ്വീസുകളായിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുമാത്രം ഇന്നലെ 124 സര്‍വ്വീസുകളാണ് കാന്‍സല്‍ ചെയ്തത്. ഇതുമൂലം വിമാന ത്താവളങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടിലേ ക്കും തിരിച്ചും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവരാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. താരതമ്യേന മെച്ചപ്പെട്ട സര്‍വ്വീസ് എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് ഒരുപരിധിവരെ വിശ്വസിക്കാവുന്ന എയര്‍ലൈനായാണ് വിലയിരുത്തിപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ എയര്‍ഇന്ത്യ എക്സ്പ്രസ്സിലെ അനുഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ അടുത്തകാലത്തായി പ്രവാസികള്‍ യാത്രക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍ കുടുതലായി ആശ്രയിക്കുന്നുണ്ട്. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച നിയമം മൂലം യാത്രക്കാര്‍ ആശങ്കാകുലരായി മാറിയിട്ടുള്ളത്.
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി വരുംദിവസങ്ങളില്‍ ആയിരക്കണക്കിനുപേരാ ണ് ഗള്‍ഫ് നാടുകളില്‍നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്നത്. അതിനിടെയാണ് പുതിയ സാഹചര്യം വന്നുചേര്‍ന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ എത്തിയതിനുശേഷം മാത്രമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്ന ത്. തിരക്കേറിയ സമയമായതുകൊണ്ട് വന്‍തുക നല്‍കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇന്‍ഡിഗോ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ഇതര എയര്‍ലൈനുകള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ-കോഴിക്കോട് ഉള്‍പ്പെടെയുള്ള റൂട്ടില്‍ നിരക്ക് മൂന്നും നാലും ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക് താങ്ങാനാവാത്തതു മൂലം പലരും കേരളത്തിനുപുറത്തുള്ള മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തുഅവിടെനിന്നും കണക്ഷന് ടിക്കറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെല്ലാം കടുത്ത ആശങ്കയി ലാണുള്ളത്. പുതിയ ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ വന്‍തുക നല്‍കണമെന്നത് ഇവരെ കൂടുതല്‍ സാമ്പത്തിക പ്രയാസത്തിലാണ് എത്തിക്കുക. എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകുന്നതിന് ഉന്നത ഇടപെടല്‍ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
ഇന്‍ഡിഗോ എയര്‍ലൈനാണ് ഇന്ത്യയിലെ ആകാശയാത്രയുടെ അറുപത്തിയഞ്ച് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത്. അത്രയേറെ ഗൗരവമേറിയ എയര്‍ലൈനായിട്ടുപോലും ബന്ധപ്പെട്ട അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കാതെ പ്രവാസികളുടെ പ്രവാസം തുടരുന്നതിനിടയിലാണ് അവരുടെ വിശ്വാസ്യത നേടയ ഇന്‍ഡിഗോ എയര്‍ലൈന്‍ സേവനവും അവതാളത്തിലായി മാറിയിട്ടുള്ളത്.
യാത്ര സാധാരണ നിലയിലാവാന്‍ ഇനി എത്ര ദിവസം വേണ്ടിവരുമെന്ന കാര്യത്തി ലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ അഭ്യന്തര സര്‍വ്വീസുകള്‍ ഈ മാസം 15നകം സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ വ്യക്തമാക്കി.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

