Football
യാസിന്‍ ബോനോവോയേയും പൊക്കി അല്‍ ഹിലാല്‍
21 മില്യണ്‍ യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകള്‍ തമ്മില്‍ കരാറിലെത്തിയത്.

ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തെക്കൂടി ടീമിലെത്തിക്കാന്‍ സഊദി ക്ലബ് അല്‍ ഹിലാല്‍. മൊറോക്കോന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോനോയാണ് സഊദിയിലേക്ക് എത്തുന്നത്. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. രണ്ട് ദിവസമായി ബോനോയ്ക്ക് വേണ്ടി അല്‍ ഹിലാലും സെവിയയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. 21 മില്യണ്‍ യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകള്‍ തമ്മില്‍ കരാറിലെത്തിയത്. താരത്തിന്റെ വൈദ്യപരിശോധന ഉടന്‍ നടക്കുമെന്നും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ സെമി വരെ എത്തിയതില്‍ നിര്‍ണാക പങ്കു വഹിച്ച താരമാണ് ബോനോ. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തിയത്. 141 മത്സരങ്ങള്‍ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. 2020ല്‍ യുവേഫ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെവിയ ടീമില്‍ ബോനോ ഉണ്ടായിരുന്നു.
സെവിയ്യില്‍ 2025 വരെ യാസിന് കരാര്‍ ഉണ്ട്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന്റെ മൂല്യം ഉയര്‍ത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും താരത്തെ നോട്ടമിട്ടിരുന്നു. അവിടെ നിന്നാണ് പണം കൊടുത്ത് യാസിനെ അല്‍ ഹിലാല്‍ പോക്കറ്റിലാക്കുന്നത്. മൂന്ന് വര്‍ഷമാകും ഹിലാലിലെ യാസിന്റെ സേവനം.
അതേസമയം സെര്‍ബിയന്‍ ഫുട്ബോള്‍ താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയാണ് അല്‍ ഹിലാല്‍ അടുത്തതായി നോട്ടമിടുന്നത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഫുള്‍ഹാം എഫ്.സിയുടെ താരമാണ് മിട്രോവിച്ച്. ഫുള്‍ഹാമിനായി 206 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകള്‍ നേടിയ താരം ഉജ്വല ഫോമിലാണ്.
കഴിഞ്ഞ സീസണില്‍ മാത്രം പതിനാല് പ്രീമിയര്‍ ലീഗ് ഗോളുകളാണ് താരം നേടിയത്. മിട്രോവിച്ചുമായി ബന്ധപ്പെട്ട കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. നേരത്തെ ഒരു കരാര്‍ ഹിലാല്‍ മുന്നോട്ടുവെച്ചെങ്കില്‍ ഫുള്‍ഹാമിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ നെയ്മറെ ഹിലാല്‍ ടീമില്‍ എത്തിച്ചതോടെ മുന്നേറ്റ നിരക്ക് ഊര്‍ജം പകരാന്‍ ഒരാള്‍ കൂടി വേണമെന്ന നിര്‍ബന്ധമാണ് മിഡ്രോവിച്ചിന്റെ പിന്നാലെ ശക്തമായി കൂടാന്‍ കാരണം. കരാര്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം