kerala
ഫ്‌ളെക്‌സിലെ മുഖ്യമന്ത്രിയുടെ മുഖംകാണാന്‍ സ്‌കൂളിലെ തണല്‍മരത്തിന്റെ കൊമ്പുമുറിച്ചു; ആരോപണവുമായി പഴകുളം മധു
കണ്ണൂര്‍ താവക്കര സ്‌കൂളിലാണ് സംഭവമെന്നും ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്നും മധു വിമര്‍ശിക്കുന്നു.

കണ്ണൂരില്‍ ഫ്ളെക്സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റിയെന്ന വിമര്‍ശനവുമായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക്കിലൂടെയാണ്
അദ്ദേഹത്തിന്റെ ആരോപണം. കണ്ണൂര്‍ താവക്കര സ്‌കൂളിലാണ് സംഭവമെന്നും ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്നും മധു വിമര്‍ശിക്കുന്നു.
കണ്ണൂര്‍ തവക്കര യൂ പി സ്‌കൂളിലാണ് സംഭവം.ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍നിഷ്‌കരുണം മുറിച്ചു കളഞ്ഞത്.
ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി പി ചന്ദ്രശേഖരന്‍ എന്ന വട വൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സിപിഎം ചെയ്തത്.
പിന്നെയാണോ ഒരു മരച്ചില്ല!
മുഖ്യമന്ത്രിയാണെങ്കില്‍ ഇങ്ങനെ ഒക്കെ വേണം.
മരച്ചില്ല കോണിവെച്ചു മുറിച്ച സഖാക്കള്‍
‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് കേള്‍ക്കുന്നത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പൊ വിപ്ലവ ഗാനങ്ങള്‍ക്ക് പകരം വെക്കാറുണ്ട്.രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ദേശീയ ഗാനത്തിന് പകരം ‘മന്നവേന്ദ്ര’ യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേള്‍ക്കുന്നു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ തണല്‍ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാല്‍ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടെ കുഞ്ഞുങ്ങള്‍ക്ക്.
പക്ഷെ ഈ അല്‍പ്പന്മാരുടെ പാര്‍ട്ടി അതൊന്നും കേള്‍ക്കില്ല.മരങ്ങളെ സംരക്ഷിക്കാന്‍ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകള്‍ മുറിച്ചിടാന്‍ മറുവശത്തു കത്താളുമായി വരുന്ന സിപിഎം ലെ പിണറായി ഭക്തന്മാര്‍ ഇക്കാലത്തെ സിപിഎം പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് കാണിച്ചു തരുന്നത്.ഒളിച്ചു വെച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്‌നേഹികള്‍!
ഒളിച്ചാണ് മരച്ചില്‍ലകള്‍ മുറിച്ചതത്രെ ഒളിച്ചിരുന്ന് ‘മരക്കൊല’ മാത്രമല്ല മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവര്‍ ചെയ്യുന്നത്. സജിത്ത് ലാല്‍,ടി പി ചന്ദ്രശേഖരന്‍, ഷുഹൈബ്, ഷുക്കൂര്‍, പെരിയയിലെ പ്രിയ സഹോദരങ്ങള്‍ കൃപേഷ്, ശരത് ലാല്‍…. എത്രപേരെയാണ് ഇവര്‍ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോര്‍ത്താല്‍ തവക്കര സ്‌കൂള്‍ വളപ്പിലെ മരത്തിന്റെ കണ്ണീര്‍ സിപിഎം പാര്‍ട്ടിക്ക് വല്ല കാര്യവുമാണോ?
kerala
അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.
kerala
കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.
നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.
kerala
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു