News
നിരപരാധികളെ കൊന്നൊടുക്കരുത് ; ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന് ചൈന
ഇസ്രാഈൽ ആക്രമണം ഫലസ്തീൻകാരെ പാതാളത്തിലേക്ക് തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.

ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ ഇസ്രാഈൽ –-ഹമാസ് യുദ്ധം ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധം ഏത് നിമിഷവും നിയന്ത്രണാതീതമാകുന്ന സ്ഥിതിയാണ് . ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം .അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണം. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നത് നിരപരാധികളെ കൊന്നൊടുക്കിയാവരുതെന്നും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്നും വാങ് യി പറഞ്ഞു.
ഇസ്രാഈൽ ആക്രമണം ഫലസ്തീൻകാരെ പാതാളത്തിലേക്ക് തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി. സഊദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഗാസയിലെ ഇസ്രാഈൽ ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ പ്രതിസന്ധിയിലാക്കി ഫലസ്തീനെ പിടിച്ചെടുക്കാൻ ഇസ്രാഈലിനെ അനുവദിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ഹമാസുമായുള്ള പ്രശ്‌നത്തിന് ഫലസ്തീൻ ജനതയെയാകെ ശിക്ഷിക്കുകയാണ് ഇസ്രാഈലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫത്താ എൽസിസി ചൂണ്ടിക്കാട്ടി.
kerala
മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
kerala
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.
kerala
തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്
-
kerala3 days ago
വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു