Connect with us

kerala

എല്‍ഡിഎഫിന് തിരിച്ചടി; ഹര്‍ജി തള്ളി, നജീബ് കാന്തപുരം എം.എല്‍.എ ആയി തുടരും

മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

Published

on

പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ സീറ്റിൽ തോറ്റ സ്ഥാനാർത്ഥി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

കെ.പി മുഹമ്മദ് മുസ്തഫയുടെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നജീബ് കാന്തപുരത്തിന് എം.എൽ.എയായി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചത്.

kerala

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

Published

on

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

സ്വകാര്യ കമ്പനിയുടെ ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും. കാലപ്പഴക്കം കണ്ടെത്തിയാല്‍ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Continue Reading

kerala

കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്.

Continue Reading

kerala

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി

പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്.

Published

on

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷക്ക് ശേഷം പ്രോസ്‌പെക്ടസ് മാറ്റി വെയിറ്റേജില്‍ മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെയാണ് കോടതി ചോദ്യംചെയ്തത്.

ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ ആലപ്പുഴ പത്തിയൂര്‍ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.

എന്‍ജിനീയറിങ്ങില്‍ 86,549 പേര്‍ പരീക്ഷയെഴുതിയതില്‍ 76,230 പേര്‍ യോഗ്യത നേടിയിരുന്നു. ഇതില്‍ 67,505 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. 33425 പേരാണ് ഫാര്‍മസി പരീക്ഷയെഴുതിയത്. ഇതില്‍ 27841 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി.

Continue Reading

Trending