Football
സൂപ്പര്‍ ലീഗ് കേരള: മലപ്പുറം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും
മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്.

സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരി വേദിയാകും. അയല്‍ക്കാരായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം പയ്യനാട് സ്റ്റേഡി യത്തില്‍ രാത്രി 7.30നാണ്. മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്. ഉദ് ഘാടന മത്സരത്തില്‍ തന്നെ ഫോഴ്‌സ് കൊച്ചിയെ അവരുടെ തട്ടകത്തില്‍ പോയി രണ്ടു ഗോളിന് തകര്‍ത്തുവിട്ട മലപ്പുറം ആത്മവിശ്വാസത്തോടെയാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങുന്നത്.
മഞ്ചേരിയില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നത് മലപ്പുറം എഫ്.സിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. അതേസമയം കോഴി ക്കോടുനിന്നും നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാനായി തയ്യാറായിരിക്കുന്നത്. ഫാന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസുകള്‍ കളി കാണാനായി തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്.സി.ക്കും ഇത് രണ്ടാം മത്സരമാണ്. തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ടീമിന് സമനില പിടിക്കാനേ സാധിച്ചുള്ളൂ. മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാനായില്ല എന്ന നിരാശ മാറ്റാനാകും ടീം മലപ്പുറത്തിനെതിരെ ഇറങ്ങുന്നത്.
ഈ മത്സരത്തില്‍ നിന്നും ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കൊച്ചിയിലെ ഉദ്ഘാടന മത്സരത്തി നിറങ്ങിയ ടീമില്‍ നിന്നും കാര്യമായ മാറ്റം മലപ്പുറം എഫ്.സി നടത്തിയേക്കില്ല. കൊച്ചിയില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാതിരുന്ന സാ ഞ്ചസ് തുടക്കം തന്നെ ടീമിലുണ്ടാകുമെന്നും അറിയുന്നു. ബ്രസീല്‍ താരം ബാര്‍ബോസ കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ ഇത്തവണ ബാര്‍ബോസക്കും അവസരം ലഭിച്ചേക്കും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം തന്നെ നടത്താനും വിജയിക്കാനുമാ കും ഇന്ന് മലപ്പുറം കളത്തിലിറങ്ങുക. കാലിക്കറ്റ് മികച്ച ടീമാണെന്നും എന്നാല്‍ വിജയം തുടരാന്‍ തന്നെയാണ് ടീമിറങ്ങുകയെന്നും തിങ്ങി നിറഞ്ഞ ഗ്യാലറി നല്ല അനുഭവ മായിരിക്കുമെന്നും ഇത് കരുത്താകുമെന്നും മലപ്പുറം എഫ്.സി നായകന്‍ അനസ് എടത്തൊടിക പറഞ്ഞു.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി