Connect with us

kerala

തൃശൂരില്‍ ബേക്കറി യൂണിറ്റിന്‍റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

kerala

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

Published

on

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Continue Reading

kerala

‘സി.എച്ച് മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ’: ശശി തരൂർ

Published

on

കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.

തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.

സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.

മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.

അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.

Continue Reading

Trending