Connect with us

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

kerala

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയ സംഭവം; ജനറല്‍ മാനേജര്‍ക്കെതിരെ പരാതി

ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

Published

on

മലപ്പുറത്തെ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയത് ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

ഇയാള്‍ക്കെതിരെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉള്‍പ്പെടെ 10 ഓളം പേര്‍ കുറ്റിപ്പുറം പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുമ്പും നിരവധി പേര്‍ക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായും പലര്‍ക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ അമീനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗുളികകള്‍ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറല്‍ മാനേജരായ അബ്ദുല്‍ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം. പരാതി ഉയര്‍ന്നതോടെ അബ്ദുല്‍ റഹ്മാനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Continue Reading

kerala

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍

2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്.

Published

on

ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66ല്‍ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി. ജൂലൈ 20ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.

ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 72 ദിവസത്തെ തിരച്ചിലിനൊടുവില്‍ സെപ്തംബര്‍ 25ന് പുഴയില്‍ ലോറിയും കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത.

മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Continue Reading

Trending