Connect with us

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാര്‍ കസ്റ്റഡിയില്‍

കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര്‍ കണ്ടെത്തിയത്.

Published

on

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ ഓടിച്ചിരുന്ന കാര്‍ കസ്റ്റഡിയില്‍. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികള്‍ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാര്‍ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹര്‍ഷിദ് എന്നയാളാണ്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മാനന്തവാടി പുല്‍പള്ളി റോഡില്‍ സംഭവം നടന്നത്. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപ്പെട്ടതാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് മാതനെ, മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ കാറിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

 

kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം.

Published

on

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനമായത്. മാനേജ്മെന്റിനെതിരെ നോട്ടീസ് നല്‍കി. ഇതില്‍ മൂന്നുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു

മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിനെതിരെ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അശ്വതയെ എത്തിച്ചത്. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചെന്നും കുടുംബം പറയുന്നു.

കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ തന്നെ ചിലവ് താങ്ങാവുന്നതിലും അധികമായതോടെ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കുകയായിരുന്നു. പിന്നീട് മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച് അശ്വതയുടെ മരണം.

Continue Reading

kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി

കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

Published

on

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയിലാണ് മന്ത്രി ഇന്ന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.

കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

Continue Reading

Trending