india
ഉന്നത പഠനത്തിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍
നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്ക്കറെ അപമാനിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സ്‌കോളര്‍ഷിപ്പ് പദ്ധതി അംബേദ്ക്കര്‍ക്കുള്ള ആദരാഞ്ജലിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്ക്കര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ബിരുദമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ കുട്ടികള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം താനുള്‍പ്പെടെയുള്ളവരെ വ്രണപ്പെടുത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആരും തന്നെ അംബേദ്ക്കറെ അപനാമനിക്കുമെന്ന് കരുതിയില്ല. അമിത് ഷായ്ക്കുള്ള മറുപടി കൂടിയാണ് എ.എ.പിയുടെ പ്രഖ്യാപനമെന്നും കെജ്രിവാള്‍ പറഞ്ഞു.
india
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.
കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
india
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
india
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.
ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.
അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india3 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
world3 days ago
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
-
kerala16 hours ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film1 day ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്