kerala
ലജ്ജിച്ചു തലതാഴ്ത്തുക

അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപേര്‍ പീഡിപ്പിച്ചുവെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവില്പ്പനക്കാരന്, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരന് തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ സ്വകാര്യ ബസില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍പോലും പീഡനത്തിനിരയാക്കിയെന്ന കായിക താരവും ദളിതുമായ കുട്ടിയുടെ മൊഴി ഓരോ മലയാളിയേയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ്. സാംസ്കാരിക ഔന്നിത്യത്തിന്റെയും സദാചാരബോധത്തിന്റെയും പേരില്‍ മേനിനടിക്കുന്ന നമ്മുടെ നാടിന് മനോഗതി ഇപ്പോഴും എത്രമാത്രം പ്രാകൃതമാണെന്നതിന് അങ്ങേയറ്റം ഹീനമായ ഈ കൃത്യങ്ങള്‍ അടിവരയിടുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷക്കാലം അറുപതുപേര്‍ ഒരു പാവം പെണ്‍കുട്ടിയെ തങ്ങളുടെ കാമവെറിക്ക് ഇരയാക്കിയിട്ടും രക്ഷിതാക്കളോ അധ്യാപകരോ മറ്റുഅധികാരികളോ അറിഞ്ഞില്ലെന്നത് നമ്മുടെ ഔപചാരികവും ഔദ്യോകിഗവുമായുള്ള സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നത്.
പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണത്രെ. 2019 ല്‍ വിവാഹവാഗ്ദാനം നല്കി പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചു. തുടര്‍ന്ന് അയാളുടെ സുഹ്യത്തുക്കളും പീഡനത്തിനിരയാക്കുകയും നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി അഞ്ചു വര്‍ഷത്തിനിടെ അറുപതിലേറെ ആളുകള്‍ പിഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ അറിയിച്ചത്. തുടര്‍ന്ന് അവര്‍ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയി ക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ കിഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം മനശാസ്ത്രജ്ഞര്‍ വഴി വിശദാംശങ്ങള്‍ മനസിലാക്കുകയായിരുന്നു. വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതിനു പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരില് 34 ആളുകളുടെ പേരുവിവരങ്ങളും മറ്റുപലരുടെയും ഫോണ്‍നമ്പറുകളും കുട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ചിലരുടെ നമ്പറുകള്‍ വീട്ടുകാരുടെ ഫോണിലും സൂക്ഷിച്ചിട്ടുണ്ട്. സ്വന്തമായി ഫോണ്‍ ഇല്ലാതിരുന്ന കുട്ടി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അതുവഴിയാണ് പലരും കുട്ടിയെ ബന്ധപ്പെട്ടിരുന്നതുമെന്നുമാണ് പൊലീസ് പറയുന്നത്.
കായികതാരവും ദളിത് വിഭാഗത്തില്‍പെട്ടതുമായ പെണ്‍കുട്ടിയാണ് ഇത്രയും ഭീകരമായ പീഡനത്തിരയായത് എന്നതു അതിശക്തമായ അന്വേഷണം ആവശ്യപ്പെടു ന്ന സംഗതികളാണ്. വനിതാകായിക താരങ്ങള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ കഥകള്‍ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയത് ഈയടുത്ത് തന്നെയാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ വീരപുത്രിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ജീവന്റെ വിലയുള്ള മെഡലുകള്‍ ഗംഗാനദിയിലേക്ക് വലിച്ചെറിയാന്‍വരെ തയാറായിരുന്നു. ഇന്ത്യന്‍ കായിക രംഗത്തെ നക്ഷത്രതുല്യരായ പ്രതിഭകളുടെ അവസ്ഥ ഇതാണെങ്കില്‍ ഈ ദുഷ്പ്രവണതയുടെ അലയൊലികള്‍ ഏറിയും കുറഞ്ഞും താഴേതട്ടുവരെ നിലനില്ക്കുന്നു ണ്ടെന്നതാണ് പത്തനംതിട്ട സംഭവം അടിവരയിടുന്നത്. കഠിനാദ്ധ്വാനത്തിന്റെ വഴിയിലൂടെ നിറമുള്ള സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്ന യുവത്വത്തെ വഞ്ചിക്കാനും വശംവതരാക്കാനുമുള്ള തന്ത്രങ്ങള്‍ വ്യാപകമായി മെനയപ്പെടുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്നും സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നും നിലകൊള്ളുന്നവര്‍ പിന്നീട് ചതിയില്‍ അകപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പരിശീലകരെന്നോ കായികസംഘടനാ മേ ധാവികളെന്നോ എന്നൊന്നുമുള്ള യാതൊരു വ്യത്യാസവും അവിടങ്ങളിലില്ല. ദളിതുകള്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ആണ്‍പെണ്‍ വ്യത്യാസമില്ലാ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. അധികാരവും സ്വാധീനവുമുപയോഗിച്ച് ഇത്തരം കേസുകളില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാമെന്ന ധാരണയാണ് പ്രാകൃത കാലഘട്ടത്തി ലേ പോലെ തന്നെ ഈ ദുരവസ്ഥ മാറ്റമില്ലാതെ തുടരാനുള്ള കാരണം. ഭരണകുടങ്ങളുടെ ജാഗ്രവത്തായ ഇടപെടലുകളാണ് ഇക്കാര്യത്തിലെല്ലാം അനിവാര്യമായിട്ടുള്ളത്. കുറ്റമറ്റരീതിയിലുള്ള അന്വേഷണത്തിലൂടെ കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നുള്ളതാണ് അതില്‍ പ്രഥാനം. വിവിധ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തകയെന്നതാണ് മറ്റൊന്ന്. സ്കൂളുകളിലെ പി.ടി.എ സംവിധാനവും കൗണ്‍സിലിങ് സെന്ററുകളുമെല്ലാം കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ളതാണ്. അങ്ങനെയുള്ള സംവിധാനങ്ങള്‍ക്കൊന്നും സംശയത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ ആറുവര്‍ഷക്കാലം ഒരുപെണ്‍കുട്ടി പീഡനത്തിനിരയായി എന്നുവരുമ്പോള്‍ ആ സംവിധാനങ്ങളുടെ കാര്യക്ഷമത തീര്‍ച്ചയായും ചോദ്യംചെയ്യപ്പെടുകയാണ് എന്നതു വിസ്മരിക്കാനാവില്ല.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്