EDUCATION
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം; അപേക്ഷ ഫെബ്രുവരി 1 വരെ
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.

കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാലയായ കാസര്‍കോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി) യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.
2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിക്കുക. കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാം. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്‍ച്ച് ആദ്യ വാരത്തില്‍ ലഭിക്കും. പരീക്ഷക്ക് നാല് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാവുക.
ഹെല്‍പ്പ് ഡസ്‌ക്: 01140759000.
ഇ മെയില്‍: helpdesk-cuetpg@nta.ac.in
പ്രോഗ്രാമുകളും സീറ്റുകളും
26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.
പ്രോഗ്രാമുകളും സീറ്റുകളും: എം.എ. എക്കണോമിക്സ് (40), എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40), എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40), എം.എ. മലയാളം (40), എം.എ. കന്നഡ (40), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30), എംഎസ്സി ജീനോമിക് സയന്‍സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ – ജനറല്‍ (40), എംബിഎ – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും