india

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തി

By webdesk17

February 17, 2025

പുലര്‍ച്ചെ 5.36ഓടെ ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡല്‍ഹിയാണ്ലനത്തിന്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളില്‍ ഭീതിയുണ്ടാക്കി. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ പലരും വീടുകള്‍ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.

അത്യാവശ്യ സേവനങ്ങള്‍ക്കായി ബന്ധപ്പെടാന്‍ 112 എന്ന ഹെല്‍പ്പ് നമ്പറില്‍ ബന്ധപ്പെടാന്‍ ഡല്‍ഹി പൊലീസ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ഭൗമോപരിതലത്തില്‍ നിന്നും 5 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡെല്‍ഹി-എന്‍സിആര്‍ ഭൂകമ്പ മേഖല നാലില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മിതമായതും ശക്തവുമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നതാണ്.