Connect with us

kerala

സംസ്ഥാനത്ത് കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

 

അതേസമയം കടുത്ത ചൂടിന് ആശ്വാസമായി ഏതാനും ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

kerala

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

Published

on

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

ചിറ്റൂര്‍ അത്തിക്കോട്ടിലില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ മാതാവ് എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പ് കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ

മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്.

Published

on

ആരൊക്കെ മുടക്കാൻ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കുമെന്നും വയനാട് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വയനാട്ടിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭൂമിയുടെ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പുനരധിവാസ പദ്ധതിയുമായി പാർട്ടി മുന്നോട്ട് പോവുകയാണ്.- അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള പരാതികൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാതി വരുമ്പോൾ ഭൂമിയുടെ ഉടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ച് നോട്ടീസ് നൽകും. ഉദ്യോഗസ്ഥർക്ക് വ്യക്തമായ രേഖകളോടെ എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കും. ഈ സ്വാഭാവിക നടപടികൾ നിയമക്കുരുക്കാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പദ്ധതി തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകാനുള്ള വീടുകളുടെ പണിയാണ് മുടക്കുന്നതെന്ന് അവർ ഓർക്കുന്നത് നല്ലതാണ്. മുസ്ലിംലീഗിന് ഇക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കും. വാങ്ങിയ സ്ഥലത്ത് തന്നെ വീടുകൾ ഉയരും. കൃത്യ സമയത്ത് പദ്ധതി പൂർത്തീകരിക്കും.- പി.കെ ബഷീർ വ്യക്തമാക്കി.

Continue Reading

Trending