Connect with us

kerala

ഗിഗ് വർക്കേഴ്സിന് സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തും: സമദാനിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ഗിഗ് വർക്കേഴ്സിൻ്റെ സേവന, വേതന, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി

Published

on

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗിഗ്‌ വർക്കേഴ്സിന് സമഗ്രമായ സാമൂഹ്യ- ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ഡോ. എം.പി.അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ഗിഗ് വർക്കേഴ്സിന് 2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡിൽ നിർവചനം നൽകിയിട്ടുണ്ടെന്നും അവർക്ക് തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് ആരോഗ്യ സുരക്ഷ, പ്രസവ സംബന്ധമായ ആനുകൂല്യങ്ങൾ, വയോജനസംരക്ഷണം എന്നിവ ഏർപ്പെടുത്തുമെന്നും ഇതിനായി ഒരു സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കുമെന്നും അവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഗിഗ് വർക്കേഴ്സിൻ്റെ സേവന, വേതന, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു

87 വയസായിരുന്നു.

Published

on

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.

1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.

തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.

Continue Reading

kerala

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Published

on

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചന. ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

ആവശ്യമുന്നയിച്ച് വിജലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന ഒഴിവാക്കണം എന്നാണ് കത്തിലെ ആവശ്യം.

Continue Reading

kerala

നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടല്‍ നടത്തി കാന്തപുരം

കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരനുമായി സംസാരിച്ചു

Published

on

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

യമനിലെ സുന്നി പണ്ഡിതന്‍ സഈദ് ഉമര്‍ ഹഫീസ് വഴിയാണ് തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച തുടരാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരമൊരുക്കിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.

അതേസമയം, ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ (38) മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.

നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയുംവേഗം പരിശോധിക്കണമെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു.

ദയാധനം നല്‍കിയാല്‍ മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്‍കാന്‍ ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.

Continue Reading

Trending