Connect with us

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

Published

on

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. സൈറ്റ് എന്‍ജിനീയറെ എഎച്ച്എഐ പുറത്താക്കി. എന്‍എച്ച്എഐ പ്രൊജക്ട് ഡയക്ടറെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.

സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ച്ചയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ കടക്കും. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശാധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടത്തല്‍. സംഭവത്തില്‍ കരാറുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിട്ടുണ്ട്.

kerala

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും

കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം തിരുവാതുക്കല്‍ പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുന്‍ വൈരാഗത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തകയായിരുന്നു.

65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയില്‍ സമര്‍പ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തില്‍ ടി.കെ വിജയകുമാര്‍, ഭാര്യ മീര വിജയകുമാര്‍ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.

Continue Reading

kerala

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയ സംഭവം; ജനറല്‍ മാനേജര്‍ക്കെതിരെ പരാതി

ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

Published

on

മലപ്പുറത്തെ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയത് ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.

ഇയാള്‍ക്കെതിരെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉള്‍പ്പെടെ 10 ഓളം പേര്‍ കുറ്റിപ്പുറം പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുമ്പും നിരവധി പേര്‍ക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായും പലര്‍ക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ അമീനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗുളികകള്‍ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറല്‍ മാനേജരായ അബ്ദുല്‍ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം. പരാതി ഉയര്‍ന്നതോടെ അബ്ദുല്‍ റഹ്മാനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Continue Reading

kerala

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍

2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്.

Published

on

ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66ല്‍ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി. ജൂലൈ 20ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.

ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 72 ദിവസത്തെ തിരച്ചിലിനൊടുവില്‍ സെപ്തംബര്‍ 25ന് പുഴയില്‍ ലോറിയും കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.

Continue Reading

Trending