kerala
‘പൊലീസ് സ്റ്റേഷനില്‍ കയ്യാങ്കളി’; സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52 കാരന് ഇന്‍സ്പെക്ടറുടെ നെഞ്ചിലിടിച്ചു
ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി
കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ 52 കാരന് ഇന്‍സ്പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസി വില്ലയില്‍ എബി ഏബ്രഹാമിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനില്‍ വച്ചുതന്നെ ഇയാള്‍ പരാതിക്കാരിയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര് രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ കൈമുട്ട് കൊണ്ട്ഇടിക്കുകയുമായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി. സ്റ്റേഷന് സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നൂ പോലീസുക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
