Connect with us

News

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം പുറത്ത്; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും

ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

Published

on

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കി. മുജീബ് റഹ്മാന്റെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്‍. പുതിയ കറന്‍സിയില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക.- ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ശൈഖ് ഹസീനയുടെ പുറത്താക്കലിനും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

kerala

ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

Published

on

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.

Continue Reading

india

ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ‌ സ്കൂളിൽ കയറി തല്ലി

ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.

Continue Reading

Trending