Connect with us

kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 81,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 10,190 രൂപയാണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 81,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 10,190 രൂപയാണ്.

നാലു ദിവസം മുന്‍പാണ് പവന്‍ 80,000 കടന്നത്. തുടര്‍ന്നും വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്റെ വില 81,600 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ മാസം 8-ന് പവന്‍ 75,760 രൂപയായിരുന്നുവെങ്കിലും പിന്നീട് 2,300 രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ പിന്നാലെ വീണ്ടും വില ഉയരുകയായിരുന്നു. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് ഉള്‍പ്പെടെയുള്ള ആഗോള ഘടകങ്ങളാണ് വിലയെ സ്വാധീനിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, ആഭ്യന്തര ആവശ്യകത എന്നിവയെല്ലാം ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ അത് നേരിട്ട് പ്രതിഫലിക്കണമെന്നില്ല.

Trending