More
സ്‌പെയ്‌നില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

ബാഴ്സലോണ: കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന്‍ നീക്കം നടത്തുന്നതിനിടെ ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്.
കാറ്റലോണിയൻ പാർലമെന്റ് പ്രത്യേക പ്രമേയം പാസാക്കിയ 135 അംഗ സഭയിൽ 70 പേർ അനുകൂലമായി വോട്ട് ചെയ്തു. 10 പേർ തീരുമാനത്തെ എതിർത്തപ്പോൾ രണ്ടു പേർ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നും സ്പീക്കർ പറഞ്ഞു.
Pido tranquilidad a todos los españoles. El Estado de Derecho restaurará la legalidad en Cataluña. MR
— Mariano Rajoy Brey (@marianorajoy) October 27, 2017
കാറ്റലോണിയയെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് സ്പീക്കര്‍ അഭ്യര്‍ഥനയും നടത്തി.
അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് അഭ്യര്‍ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Updates….
kerala
മെയ്, ജൂൺ മാസങ്ങളിൽ അവധിയാകാം, സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം

സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തിൽ മൂന്ന് പരീക്ഷ എന്നത് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ. സ്‌കൂൾ സമയമാറ്റം വർധിപ്പിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച് അവധിയുടെ കാര്യത്തിലാണ്. ചൂട് വർധിച്ച മാസമാണ് മെയ് മാസം. മെയ് മാസവും ജൂൺ മാസവും ചേർത്ത് രണ്ട് മാസം അവധിയാക്കാം. അങ്ങനെയെങ്കിൽ ചൂട് വർധിച്ച കാലത്തും മഴ വർധിച്ച കാലത്തും കുട്ടികൾക്ക് അവധി ലഭിക്കും’ എന്നാണ് കാന്തപുരം പറഞ്ഞത്.
ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
kerala
‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി

വേടനെ കുറിച്ചുള്ള ലേഖനം ‘ദ റെവല്യൂഷണറി റാപ്പർ’, പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നിവ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡിസ് അംഗങ്ങൾക്ക് വിസി നിർദേശം നൽകി.
കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരു പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് വേടനെ കുറിച്ചുള്ള ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക. വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
കേരള സർവകലാശാല നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലാണ് പാബ്ലോ നെരൂദയുടെ പേരിൽ ‘ഇംഗ്ലീഷ്: യു ആർ എ ലാംഗ്വേജ്’ എന്ന കവിത പഠിക്കാനുണ്ടായിരുന്നത്. എന്നാൽ, നെരൂദ ഇത്തരത്തിലൊരു കവിത എഴുതിയിട്ടില്ല. എഐ ഉപോയഗിച്ചുണ്ടാക്കിയ സിലബസിലാണ് നെരൂദയുടേതെന്ന പേരിൽ എഐ ജനറേറ്റഡ് കവിത പ്രത്യക്ഷപ്പെട്ടത്. നാലു വർഷ ഡിഗ്രി പ്രോഗ്രാം തുടങ്ങാനായി തിരക്കിട്ട് അഞ്ച് ദിവസം കൊണ്ട് 72 കോഴ്സുകളുടെ സിലബസ് തയാറാക്കിയപ്പോഴാണ് അബദ്ധം പറ്റിയത്. എന്നാൽ, ഇത് പഠിച്ച് പരീക്ഷ എഴുതിയവർക്ക് മാർക്ക് ലഭിച്ചു. നോട്ട്സ് അന്വേഷിച്ച് പോയ അധ്യാപകരാണ് സംഭവം തിരിച്ചറിഞ്ഞത്.
kerala
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി

ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
-
kerala2 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days ago
പാലിയേക്കരയിലെ കുരുക്ക്
-
india3 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്‍ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും
-
Health3 days ago
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
-
india3 days ago
ബന്ധം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യയും ചൈനയും
-
News3 days ago
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍; ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
-
kerala3 days ago
പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി